city-gold-ad-for-blogger

മൊഗര്‍ മദ്രസാ കെട്ടിടോദ്ഘാടനവും ഖാസി സ്ഥാനാരോഹണവും വ്യാഴാഴ്ച; സമസ്ത പ്രസിഡന്റും ജനറല്‍ സെക്രട്ടറിയും സംബന്ധിക്കും

കാസര്‍കോട്: (www.kasargodvartha.com 22.03.2017) മൊഗര്‍ മുഹ്‌യുദ്ദീന്‍ ജുമാ മസ്ജിദിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന നൂറുല്‍ ഇസ്ലാം മദ്രസയുടെ കെട്ടിടോദ്ഘാടനവും ഖാസി സ്ഥാനാരോഹണവും സ്വലാത്ത് മജ്‌ലിസിന്റെ വാര്‍ഷികവും വ്യാഴാഴ്ച കൃത്യം നാല് മണിക്ക് മൊഗറില്‍ വെച്ച് നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

സമസ്ത പ്രസിഡണ്ട് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, പുതിക്കിപ്പണിത മദ്രസയുടെ ഉദ്ഘാടന കര്‍മ്മം നിര്‍വഹിക്കും. മൊഗര്‍ മഹല്ലിന്റെ ഖാസിയായി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര കമ്മിറ്റി ജനറല്‍ സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്ല്യാരെ ബൈഅത്ത് ചെയ്യും. ജിഫ്രി തങ്ങളെ ആദൂര്‍ പടിയത്തടുക്ക ജുമാ മസ്ജിദ് മുന്‍വശത്ത് നിന്നും അലങ്കരിച്ച് നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ ആനയിച്ച് സ്വീകരിക്കും.

മൊഗര്‍ മദ്രസാ കെട്ടിടോദ്ഘാടനവും ഖാസി സ്ഥാനാരോഹണവും വ്യാഴാഴ്ച; സമസ്ത പ്രസിഡന്റും ജനറല്‍ സെക്രട്ടറിയും സംബന്ധിക്കും

തുടര്‍ന്ന് നടക്കുന്ന പൊതുസമ്മേളനത്തില്‍ ടി വി ഉമ്പു തങ്ങള്‍ ആദൂര്‍ പ്രാര്‍ത്ഥന നിര്‍വ്വഹിക്കും. സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സൈനുല്‍ ആബിദീന്‍ തങ്ങള്‍ കുന്നുംകൈ അധ്യക്ഷത വഹിക്കും. കാസര്‍കോട് ജില്ലാ സമസ്ത ജനറല്‍ സെക്രട്ടറിയും എം ഐ സി കാര്യദര്‍ശിയുമായ യു എം അബ്ദുര്‍ റഹ് മാന്‍ മുസ്ലിയാര്‍, മാലിക് ദീനാര്‍ വലിയ ജുമാ മസ്ജിദ് ഖത്തീബ് മജീദ് ബാഖവി, അഷ്‌റഫ് റഹ് മാനി ചൗക്കി പ്രഭാഷണം നടത്തും.

മൊഗര്‍ മഹല്ല് വെല്‍ഫയര്‍ കമ്മിറ്റിയുടെ കാരുണ്യ പ്രവര്‍ത്തനമായ ബൈത്തുന്നൂരിന്റെ താക്കോല്‍ ദാന ചടങ്ങ് സയ്യിദ് ജിഫ്രി തങ്ങള്‍ നിര്‍വ്വഹിക്കും. മൊഗര്‍ ഖിദ്ദ്മത്തുല്‍ ഇസ്ലാം കമ്മിറ്റി റൈഞ്ച് തലത്തില്‍ സംഘടിപ്പിച്ച കുരുന്ന് ക്വിസ്സ് വിജയികള്‍ക്കുള്ള സമ്മാനം യു എം അബ്ദുര്‍ റഹ് മാന്‍ മുസ്ലിയാര്‍ വിതരണം ചെയ്യും. ഹാശിം ദാരിമി ഊജംപാടി, അഡൂര്‍ മുദരിസും പള്ളങ്കോട് റൈഞ്ച് പ്രസിഡന്റുമായ മുഹമ്മദ് ദാരിമി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍, മുസ്ഥഫ ഹാജി, കെ എച്ച് ശാഫി ഹാജി, സി എച്ച് അശ്‌റഫ് ഹാജി, സ്ഥലം ഖത്തീബ് അലി ഖാദിരി, മുഹമ്മദ് കുഞ്ഞി മുസ്ല്യാര്‍ മണിയൂര്‍, കെ എച്ച് ഹസൈനാര്‍ ഹാജി, എ ബി ബഷീര്‍ എന്നിവര്‍ പങ്കെടുക്കും.

വാര്‍ത്താസമ്മേളനത്തില്‍ മൊഗര്‍ ജമാഅത്ത് ജനറല്‍ സെക്രട്ടറി മഷ്ഹുദ് സാഹിബ് മൊഗര്‍, മൊഗര്‍ ഖിദ്മത്തുല്‍ ഇസ്ലാം ജനറല്‍ സെക്രട്ടറി സിദ്ദീഖ് ഹുദവി മണിയൂര്‍, ഹമീദ് പള്ളങ്കോട്, മൊഗര്‍ യൂത്ത് ലീഗ് സെക്രട്ടറി സ്വാദിഖ് മൊഗര്‍ എന്നിവര്‍ സംബന്ധിച്ചു.

Keywords: Kasaragod, Madrasa, Inauguration, Distribution, President, General secretary, Welfare committee, Key hand over, Mogar madrassa inauguration on Thursday.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia