city-gold-ad-for-blogger
Aster MIMS 10/10/2023

മോദി വിളിച്ചു; അഭിനന്ദനമറിയിച്ച് ടി ആര്‍ കെ ഭട്ട്

പെര്‍ള: (www.kasargodvartha.com 23.04.2020) കാസര്‍കോട് ജില്ലയിലെ ബി ജെ പിയുടെ മുതിര്‍ന്ന പ്രവര്‍ത്തകനും അടിയന്തിരാവസ്ഥയില്‍ ജയില്‍ വാസം അനുഭവിച്ച ടി ആര്‍ കെ ഭട്ടിന്റെ പെര്‍ളയിലെ യഷോ മന്ദിരത്തിലേക്ക് പ്രധാന മന്ത്രി നരേന്ദ്രമോദിയുടെ ഫോണ്‍കോള്‍. വ്യാഴാഴ്ച രാവിലെ ഒമ്പതു മണിയോടെയായിരുന്നു പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് ഫോണ്‍ വിളി വന്നത്. മൂത്തമകന്‍ ടി പ്രസാദാണ് ഫോണെടുത്തത്. പ്രധാനമന്ത്രി വിളിക്കുമെന്നു പറഞ്ഞു വീട്ടിലെ ലാന്റ് ഫോണിലേക്കാണ് വിളി വന്നത്.

93 വയസായ ടി.ആര്‍.കെ ഭട്ട് നേരിട്ട് ഫോണ്‍ എടുക്കാറ് കുറവാണ്. ഫോണ്‍ എടുത്ത് സംസാരിക്കുന്നതിനിടെ ഇടക്ക് കട്ടായെങ്കിലും മൂന്ന് മിനിട്ടിനുള്ളില്‍ വീണ്ടും കോള്‍ വന്നു. ഹിന്ദിയും ഇംഗ്ലീഷും ടി ആര്‍  െഭട്ടിന് അനായാസം കൈകാര്യം ചെയ്യാനറിയാവുന്നതിനാല്‍ ഫോണ്‍ കൈമാറുകയായിരുന്നു മകന്‍ പ്രസാദ്.

ടി.ആര്‍.കെ ഭട്ടിന്റെ ആരോഗ്യസ്ഥിതിയാണ് മോദി ആദ്യം തിരിക്കിയത്. സംസാരിക്കുന്നത് ആരെന്ന് പെട്ടെന്ന് ടി.ആര്‍.കെ.ഭട്ടിന് മനസിലായില്ല. ചോദിച്ചപ്പോള്‍ നരേന്ദ്രമോദിയാണെന്ന് പറയുകയായിരുന്നു. സന്തോഷത്താല്‍ വീര്‍പ്പു മുട്ടിയ അദ്ദേഹത്തിന് വാക്കുകള്‍ വന്നില്ല. ഇപ്പോഴും സാമൂഹ്യ പ്രവര്‍ത്തനത്തില്‍ വ്യാവൃതനോണോയെന്ന് മോദി അന്വേഷിച്ചു. പ്രയാത്തിന്റെ ബുദ്ധിമുട്ട് കാരണം ഇപ്പോള്‍ വീട്ടിലിരിക്കുകയാണെന്നും മൂത്ത മകന്‍ പ്രസാദ് സാമൂഹ്യ രാഷ്ട്രീയ പ്രവത്തനത്തില്‍ സജീവമാണെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിയെന്ന നിലയില്‍ മോദിയുടെ പ്രവര്‍ത്തനങ്ങളെ പ്രകീര്‍ത്തിച്ച ടി.ആര്‍.കെ.ഭട്ട് താന്‍ മോദിയുടെ ആരാധകനാണെന്നും ലോകത്തിന് മുന്നില്‍ ഇന്ത്യയുടെ യശസ്സുയര്‍ത്തിയ താങ്കളെ അഭിനന്ദിക്കുന്നുവെന്നും പറഞ്ഞു.
മോദി വിളിച്ചു; അഭിനന്ദനമറിയിച്ച് ടി ആര്‍ കെ ഭട്ട്

അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ ഭാരതത്തെ ലോകത്തിലെ ഏറ്റവും മികച്ച രാഷ്ട്രമാക്കണമെന്നായിരുന്നു മോദിയോട് ടി.ആര്‍.കെ. ഭട്ടിന്റെ അഭ്യര്‍ത്ഥന. നിങ്ങളെപ്പോലുള്ളവരുടെ പ്രവവര്‍ത്തനവും ത്യാഗവുമാണ് ഇന്ന് ഭാരതത്തെ ഈ നിലയില്‍ എത്തിച്ചതെന്നും അനുഗ്രഹമുണ്ടെങ്കില്‍ അതിന് കഴിയുമെന്നും മോദി ആത്മവിശ്വാസം പ്രകടിപ്പിച്ചു. ആറ് മിനിട്ടോളം രണ്ടുപേരും സംസാരിച്ചു. തികച്ചും അപ്രതീക്ഷിതമായിരുന്നു പ്രധാനമന്ത്രിയുടെ ഫോണ്‍വിളിയെന്ന് മകന്‍ പ്രസാദ് പറഞ്ഞു.

കഴിഞ്ഞ 21, 22, തീയ്യതികളില്‍ പ്രധാന മന്ത്രിയുടെ ഓഫീസില്‍ നിന്ന് രാവിലെ ഫോണ്‍ വന്നെങ്കിലും ലൈനിലെ തകരാര്‍ കാരണം സംസാരിക്കാന്‍ സാധിച്ചില്ല. രണ്ട് ദിവസം കോള്‍ വന്നെങ്കിലും പ്രധാന മന്ത്രിയുടെ ഓഫീസില്‍ നിന്നാണ് ഫോണ്‍ വന്നതെന്ന് ഇന്നാണ് മനസിലായതെന്നും മകന്‍ പറഞ്ഞു. 1945ല്‍ സംഘപ്രവര്‍ത്തനം ആരംഭിച്ച ടി.ആര്‍.കെ ഭട്ട് ജനസംഘത്തിന്റെ സംസ്ഥാന ചുമതലകള്‍ വഹിച്ചിരുന്നു. 1948 ല്‍ ആര്‍എസ്എസിനെ നിരോധിച്ചപ്പോള്‍ ടി.ആര്‍.കെ ഭട്ടിനെ മൂന്ന് മാസം ജയിലില്‍ അടച്ചിരുന്നു. 1975ല്‍ ഇന്ദിരാഗാന്ധി ഭാരതത്തില്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചപ്പോള്‍ അതിനെതിരെ സമരം ചെയ്ത് കൊടിയ മര്‍ദ്ദനങ്ങള്‍ ഏറ്റുവാങ്ങി 15 മാസം ജയില്‍ വാസം അനുഭവിച്ചിരുന്നു. 1990 മുതല്‍ 95 വരെ എന്‍മകജെ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റായിരുന്നു. 95 മുതല്‍ 2000 വരെ മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായിരുന്നു. ഭാര്യ ഉഷ ആര്‍ കെ ഭട്ട്. രണ്ട് ആണ്‍മക്കളും ഏഴ് പെണ്‍മക്കളുമടങ്ങിയതാണ് അദ്ദേഹത്തിന്റെ കുടുംബം. ഒരു മകള്‍ ജിവിച്ചിരിപ്പില്ല.

വാര്‍ത്ത അയച്ചു തന്നത്: വൈ കൃഷ്ണദാസ്


Keywords: Kasaragod, Perla, Kerala, News, Prime Minister, Narendra-Modi, Phone-call, Modi's Phone call for TRK Bhat

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL