city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മോഡിയുടെ സന്ദര്‍ശനം; കറന്തക്കാട്ട് ഫ്‌ളക്‌സ് ബോര്‍ഡ് നീക്കിയതില്‍ സംഘര്‍ഷാവസ്ഥ

കാസര്‍കോട്: (www.kasargodvartha.com 07.05.2016) ഞായറാഴ്ച കാസര്‍കോട്ട് തെരഞ്ഞെടുപ്പ് പൊതുസമ്മേളനത്തില്‍ പങ്കെടുക്കാനെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് അഭിവാദ്യമര്‍പ്പിച്ചുകൊണ്ട് സേവാ ഭാരതി പ്രവര്‍ത്തകര്‍ സാഥാപിച്ച ഫ്‌ളക്‌സ് ബോര്‍ഡ് തെരഞ്ഞെടുപ്പ് ഉദ്ദ്യോഗസ്ഥര്‍ നീക്കിയത് സംഘര്‍ഷാവസ്ഥയ്ക്ക് കാരണമായി.

കറന്തക്കാട് ട്രാഫിക്ക് സര്‍ക്കിളില്‍ സ്ഥാപിച്ച ഫ്‌ളക്‌സ് ബോര്‍ഡ് നീക്കിയപ്പോള്‍ സേവാ ഭാരതി പ്രവര്‍ത്തകരും ബി ജെ പി പ്രവര്‍ത്തകരും എത്തി തടയുകയായിരുന്നു. കമ്മീഷന്‍ ഉദ്ദ്യോഗസ്ഥര്‍ നീക്കിയ ഫ്‌ളക്‌സ് ബോര്‍ഡ് അതേസ്ഥലത്ത് സ്ഥാപിക്കുകയും ചെയ്തിരുന്നു. സംഘര്‍ഷാവസ്ഥ ഉടലെടുത്തതിനാല്‍ വന്‍ പോലീസ് സന്നാഹവും സ്ഥലത്ത് നിലയുറപ്പിച്ചിരുന്നു.

ഇതേ തുടര്‍ന്ന് ഇലക്ഷന്‍ കമ്മീഷന്‍ അധികൃതരും ബി ജെ പി നേതാക്കളും രാത്രി പ്രശ്‌നം യോഗം ചേര്‍ന്ന് ചര്‍ച്ച ചെയ്യാന്‍ തീരുമാനിച്ചിട്ടുണ്ട്. തങ്ങള്‍ പ്രധാനമന്ത്രിക്ക് അഭിവാദ്യം അര്‍പ്പിക്കുക മാത്രമാണ് ചെയ്തതെന്നും തെരഞ്ഞെടുപ്പ് ചിഹ്നങ്ങളോ മറ്റോ പ്രദര്‍ശിപ്പിച്ചിട്ടില്ലെന്നും പ്രവര്‍ത്തകര്‍ വ്യക്തമാക്കി.

മോഡിയുടെ സന്ദര്‍ശനം; കറന്തക്കാട്ട് ഫ്‌ളക്‌സ് ബോര്‍ഡ് നീക്കിയതില്‍ സംഘര്‍ഷാവസ്ഥ

Keywords:  Kasaragod, Election 2016, Prime Minister, BJP, Police, Narendra Modi, Flex board, Sevabharathi, Election Commission, Taffic.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia