നരേന്ദ്ര മോഡി ഭരണത്തില്‍ പൗരാവകാശങ്ങള്‍ ലംഘിക്കപ്പെടുന്നു - സീതാറാം യെച്ചൂരി
Sep 4, 2015, 10:49 IST
കുമ്പള: (www.kasargodvartha.com 04/09/2015) നരേന്ദ്ര മോഡിയുടെ ഭരണത്തില്‍ ഇന്ത്യയില്‍ പൗരാവകാശങ്ങളെല്ലാം ലംഘിക്കപ്പെടുകയാണെന്ന് സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അഭിപ്രായപ്പെട്ടു. സി.പി.എം. നേതൃത്വത്തില്‍ പ്രസിദ്ധീകരിക്കുന്ന കന്നഡ പത്രമായ തുളുനാട് ടൈംസിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗുജറാത്തില്‍ ന്യൂനപക്ഷങ്ങളെ കുരുതികൊടുക്കുന്നതിന് നേതൃത്വംനല്‍കിയ നരേന്ദ്ര മോഡി കേന്ദ്രഭരണം കിട്ടിയതോടെ രാജ്യത്ത് രണ്ട് തരം പൗരന്മാരെ സൃഷ്ടിക്കുകയാണ്. മതവിവേചനം വര്‍ദ്ധിച്ചുവരുന്നു. ഇതിനെതിരെ ഓരോ ജനാധിപത്യവിശ്വാസിയും ജാഗ്രതപാലിക്കണം. മാധ്യമങ്ങള്‍ ഈകാലഘട്ടത്തില്‍ തങ്ങളുടെ കടമ വിസ്മരിക്കുന്ന തലത്തിലേക്ക് നീങ്ങുകയാണ്. ജനകീയ ഇടപെടല്‍ നടത്തേണ്ടതിന് പകരം കുറ്റകൃത്യങ്ങളുടെ വാര്‍ത്തകള്‍ക്ക് പിറകേപോവുകയാണ് ചെയ്യുന്നത്.
ഗുജറാത്തില്‍ സംവരണത്തിനായി പട്ടേല്‍വിഭാഗം നടത്തുന്ന പ്രക്ഷോഭം ഏറെ പ്രധാന്യം അര്‍ഹിക്കുന്നതാണ്. എന്നാല്‍ പത്ര - ദൃശ്യ മാധ്യമങ്ങളെല്ലാംതന്നെ ഈസമരത്തെ തമസ്‌ക്കരിക്കുന്ന കാഴ്ചയാണ് കാണുന്നത്. അതേസമയം ഷീനാബോറ കേസിന് പിറകെ മാധ്യമങ്ങള്‍ നടക്കുമ്പോള്‍ കാതലായ പ്രശ്‌നങ്ങള്‍ അവഗണിക്കപ്പെടുകയാണെന്ന് ഓര്‍ക്കണം. വര്‍ഗീയതയ്ക്കും അഴിമതിക്കുമെതിരെ ശക്തമായി പ്രതികരിക്കാനും ജനകീയപ്രശ്‌നങ്ങളില്‍ കൂടുതല്‍ ഇടപെടാനും മാധ്യമങ്ങള്‍ക്ക് സാധിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
പി. കരുണാകരന്‍ എം.പി. അധ്യക്ഷത വഹിച്ചു. പ്രൊഫ. കെ. മരുള സിദ്ധപ്പ, പ്രൊഫ. സുകന്യ മാരുതി, എം.എല്‍.എമാരായ കെ. കുഞ്ഞിരാമന്‍ (ഉദുമ), ഇ. ചന്ദ്രശേഖരന്‍, പി.ബി. അബ്ദുര്‍ റസാഖ്, എന്‍.എ. നെല്ലിക്കുന്ന്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ശ്യാമളാദേവി, സി.പി.എം. കേന്ദ്രകമ്മിറ്റി അംഗം കെ.കെ. ശൈലജ എന്നിവര്‍ സംസാരിച്ചു.

Keywords : Kumba, CPM, News, Kasaragod, Kerala, Modi Govt. violates human rights - Yechury.
Advertisement: