city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

അമ്മമാർക്ക് സന്തോഷവാർത്ത! കുഞ്ഞു കരഞ്ഞാല്‍ ആധുനിക തൊട്ടില്‍ തനിയേ ആട്ടി ഉറക്കും; കണ്ടുപിടുത്തവുമായി തൃക്കരിപ്പൂര്‍ ഇന്‍ഫസില്‍ എന്‍ ടി ടി എഫ് വിദ്യാര്‍ത്ഥികള്‍

തൃക്കരിപ്പൂര്‍: (www.kasargodvartha.com 28/01/2017) ഉറങ്ങുന്ന പിഞ്ചു കുഞ്ഞു ഉണര്‍ന്നാല്‍ താരാട്ടാന്‍ അമ്മയോ മറ്റാരെങ്കിലോ തൊട്ടിലിന്റെ അരികിലെത്തണമെന്നില്ല. തൃക്കരിപ്പൂര്‍ ഗവ.പോളിടെക്‌നിക് കോളജില്‍ ആരംഭിച്ച കുട്ടികളുടെ സാങ്കേതിക വിദ്യകളുടെ പ്രദര്‍ശനമായ ഇന്‍ഫസില്‍ തലശേരിയിലെ എന്‍ ടി ടി എഫ് വിദ്യാര്‍ത്ഥികള്‍ ഒരുക്കിയ സ്റ്റാളില്‍ കയറിയാല്‍ പരിഹാരം അവര്‍ കാട്ടിത്തരും.

അണുകുടുംബ വ്യവസ്ഥ നിലനില്‍ക്കുന്ന പുതിയ കാലത്ത് നെട്ടൂര്‍ ടെക്‌നിക്കല്‍ ട്രെയിനിംഗ് ഫൗണ്ടേഷ( എന്‍ ടി ടി എഫ്)നിലെ അവസാന വര്‍ഷ ടൂള്‍ ആന്‍ഡ് മേയ്ക്കിംഗ്, മെക്കാട്രോണിക്‌സ് ബ്രാഞ്ചുകളിലെ വിദ്യാര്‍ത്ഥികളാണ് ആകര്‍ഷകമായ കണ്ടുപിടുത്തവുമായി തൃക്കരിപ്പൂര്‍ പോളിയില്‍ എത്തിയത്.

തൊട്ടിലില്‍ ഉറക്കികിടത്തിയ കുഞ്ഞു ഉണര്‍ന്നു കരഞ്ഞാല്‍ പരിചരിക്കാന്‍ അത്യാധുനിക ഓട്ടോമാറ്റിക് സംവിധമാണ് ഇവര്‍ മെനഞ്ഞെടുത്തത്. തൊട്ടിലില്‍ കിടക്കുന്ന കുഞ്ഞിനെ കരയുമ്പോള്‍ ആട്ടി ഉറക്കുന്നതിന് സെന്‍സറിന്റെ സഹായത്തോടെയാണ് സംവിധാനം. മോഡേണ്‍ ഇ-കേഡില്‍ എന്ന പേരാണ് നല്‍കിയിരിക്കുന്നത്.

അമ്മമാർക്ക് സന്തോഷവാർത്ത! കുഞ്ഞു കരഞ്ഞാല്‍ ആധുനിക തൊട്ടില്‍ തനിയേ ആട്ടി ഉറക്കും; കണ്ടുപിടുത്തവുമായി തൃക്കരിപ്പൂര്‍ ഇന്‍ഫസില്‍ എന്‍ ടി ടി എഫ് വിദ്യാര്‍ത്ഥികള്‍

കുഞ്ഞിനെ കൊതുക് കടിക്കുമോ അതിനും വഴിയുണ്ട്. ഉറക്കി കിടത്തുമ്പോള്‍ ഒരു കൊച്ചു ബട്ടണ്‍ അമര്‍ത്തിയാല്‍ കൊതുകു വല തൊട്ടിലിനെ മൂടും. മാത്രമല്ല മൂത്രമൊഴിച്ചു നനയുമ്പോള്‍ തൊട്ടിലിനടിയിലെ ബസര്‍ നമ്മെ വിവരമറിയിക്കും. നനവിന്റെ രീതിക്കനുസരിച്ചു ശബ്ദം കൂടിയും കുറഞ്ഞുമിരിക്കും. ഒരു മിനിറ്റില്‍ കൂടുതല്‍ സമയം തുടര്‍ച്ചയായി കുഞ്ഞു കരഞ്ഞാല്‍ അമ്മക്ക് പെട്ടെന്ന് തിരിച്ചറിയായാനുള്ള ബസര്‍ പ്രവര്‍ത്തിക്കും. അപ്പോള്‍ കുഞ്ഞിന്റെ കരച്ചില്‍ എന്തിനാണെന്ന് നോക്കാന്‍ എത്തണം. അതു വരെ തൊട്ടിലിന് മുകളില്‍ പിടിപ്പിച്ച കളിപ്പാട്ടം കുഞ്ഞിന്റെ ശ്രദ്ധ പിടിച്ചെടുക്കും.

കുഞ്ഞിനെ ആട്ടി ഉറക്കുകയും പരിചരണം നല്‍കുകയും ചെയ്യുന്ന ഈ സംവിധാനത്തിനുപയോഗിക്കുന്ന ഭാഗങ്ങള്‍ക്ക് എല്ലാം കൂടി വെറും അഞ്ചു കിലോ ഭരമേ വരൂ എന്ന പ്രത്യേകതയും ഉണ്ട്. വികസിപ്പിച്ചെടുക്കുമ്പോള്‍ കൊണ്ടുനടക്കാനും എളുപ്പം കഴിയുന്ന രീതിയില്‍ ഭാഗങ്ങള്‍ വേര്‍പെടുത്താം.

തൊട്ടിലിന്റെ പ്രവര്‍ത്തനം കാണാനും ചോദിച്ചു മനസിലാക്കാനും സ്റ്റാളില്‍ നല്ല തിരക്കാണ്. മെക്കാനിക്കല്‍, ഇലക്ട്രിക്, ഇലക്ട്രോണിക്‌സ്, സി എന്‍ സി പ്രോഗ്രാമിംഗ്, ഓട്ടോമേഷന്‍ എന്നിവയെ ഉള്‍പ്പെടുത്തി അവസാന വര്‍ഷ വിദ്യാര്‍ത്ഥികളായ ടി ശ്യാംലാല്‍, അനീഷ ജോസഫ്, സുബിഷേക് ഭരതന്‍, പി കെ അശ്വിന്‍ എന്നിവരാണ് ആധുനിക കാലഘട്ടത്തിലെ തൊട്ടിലിലെ കുഞ്ഞുങ്ങളുടെ പരിചരണത്തിനായുളള സംവിധാനം രൂപകല്‍പ്പന ചെയ്തത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Trikaripur, Kasaragod, Student, Polytechnic College, Electrics, Electronics, Toys, Cradle, Modern cradle devoloped by NTTF students.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia