city-gold-ad-for-blogger

കാണണം അശോകന്റെ ഈ മാതൃകാ വിവാഹം; അനുഗ്രഹിച്ചത് മക്കള്‍ തള്ളിയ മാതാപിതാക്കള്‍

കാസര്‍കോട്: (www.kasargodvartha.com 25/04/2015) വിവാഹ മാമാങ്കം നടത്തി പൊങ്ങച്ചം കാട്ടുന്നവര്‍ അശോകന്റെ ഈ മാതൃകാ വിവാഹം കാണണം. അശോകനെ അനുഗ്രഹിച്ചത് മക്കള്‍ തള്ളിയ മാതാപിതാക്കളാണ്. അവര്‍ക്ക് വേണ്ടി വിവാഹസദ്യയും നടത്തി പങ്കെടുത്ത ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും ഒരു ഗ്ലാസ് പായസത്തിലൊതുങ്ങി കല്യാണാഘോഷം.

മേല്‍പറമ്പിലെ പി.കെ അശോകന്റെ മാതൃകാ വിവാഹമാണ് എല്ലാം കൊണ്ടും ശ്രദ്ധേയമായത്. പരവനടുക്കം വൃദ്ധമന്ദിരത്തില്‍ നടത്തിയ താലികെട്ടില്‍, മുഖ്യകാര്‍മികരായത് ഇവിടുത്തെ അന്തേവാസികളാണ്. വൃന്ദമന്ദിരത്തിലെ 60 പേര്‍ക്ക് നല്ല സദ്യയും നല്‍കി.

അരമങ്ങാനം മരവയലിലെ പരേതനായ ടി പൊക്കായിയുടെ മകന്‍ പി.കെ അശോകനും കീഴൂരിലെ പരേതനായ ആര്‍ രാമന്റെ മകള്‍ രജനിയും തമ്മിലുള്ള വിവാഹമാണ് പരവനടുക്കം വൃദ്ധമന്ദിരത്തില്‍ നടന്നത്. മക്കളും കൊച്ചുമക്കളും നടതള്ളി വൃദ്ധമന്ദിരത്തിലെത്തിച്ചവര്‍ക്ക് സ്വന്തം മകന്റെ കല്യാണംപോലെ ആസ്വാദ്യമായി ഇവരുടെ വിവാഹം. കാസര്‍കോട് വാര്‍ത്ത ഡോട്ട് കോം

ജീവിതത്തില്‍ മുക്കാല്‍ ഭാഗവും ജനസേവനം നടത്തിവന്ന അശോകന് വിവാഹജീവിതവും അതുകൊണ്ടുതന്നെ വൈകിയാണ് എത്തിയത്. പുരോഗമന ചിന്താഗതി പുലര്‍ത്തുന്ന അശോകന്റെ മേല്‍പറമ്പിലെ ഹോട്ടലും സംഭവ ബഹുലമാണ്. സ്‌കൂള്‍ കുട്ടികളും തൊഴിലാളികളും പതിവുകാരായ ഹോട്ടലില്‍ ഭക്ഷണ സാധനങ്ങള്‍ക്ക് തുഛമായ വില മാത്രമെയുള്ളൂ. ഹോട്ടലിന്റെ ചുമരില്‍ മഹദ്‌വചനങ്ങള്‍ പതിപ്പിച്ചതും വേറിട്ട കാഴ്ചയാണ്. രക്തദാനത്തിലും പൊതുപ്രവര്‍ത്തനത്തിലും മഹനീയ മാതൃക കാട്ടിയ അശോകന്‍ സിപിഎം മരവയല്‍ ബ്രാഞ്ചംഗമാണ്.

കെ. കുഞ്ഞിരാമന്‍ എംഎല്‍എ, സിപിഎം ജില്ലാസെക്രട്ടറിയേറ്റ് അംഗം കെ.വി കുഞ്ഞിരാമന്‍, ഉദുമ ഏരിയാസെക്രട്ടറി ടി നാരായണന്‍, സുകുമാരന്‍ വള്ളിയോട്, വൃദ്ധമന്ദിരം സുപ്രണ്ട് രാജു, മാധ്യമ പ്രവര്‍ത്തകരായ വിനോദ് പായം, മുജീബ് കളനാട്, രാജേഷ് മാങ്ങാട്, ഫോട്ടോഗ്രാഫര്‍ എസ കെ അജയകുമാര്‍, പോതുപ്രവര്ത്തകരായ മോഹനന്‍ മാങ്ങാട്, അബ്ദുല്‍ ഖാദര്‍ ചട്ടഞ്ചാല്‍, സെയ്ഫുദ്ദീന്‍ മാക്കോട്, നാസര്‍ ഡീഗോ, മുഹമ്മദ് കോളിയടുക്കം, റഫീഖ് പഞ്ചു, സാലിഹ് കീഴൂര്‍, സാലിഹ് കോയ, ജാബിര്‍ സുല്‍ത്താന്‍, അനൂപ് കളനാട്, എം.എം ഹംസ, ബാബു വള്ളിയോട്, ബഷീര്‍ മരവയല്‍, ഫസല്‍ എ.എച്ച് എന്നിവരും വൃദ്ധമന്ദിരം സ്റ്റാഫ് അംഗങ്ങളും അന്തേവാസികള്‍ക്കൊപ്പം അശോകനെ ആശീര്‍വദിക്കാനെത്തി.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

കാണണം അശോകന്റെ ഈ മാതൃകാ വിവാഹം; അനുഗ്രഹിച്ചത് മക്കള്‍ തള്ളിയ മാതാപിതാക്കള്‍
കാണണം അശോകന്റെ ഈ മാതൃകാ വിവാഹം; അനുഗ്രഹിച്ചത് മക്കള്‍ തള്ളിയ മാതാപിതാക്കള്‍

കാണണം അശോകന്റെ ഈ മാതൃകാ വിവാഹം; അനുഗ്രഹിച്ചത് മക്കള്‍ തള്ളിയ മാതാപിതാക്കള്‍

കാണണം അശോകന്റെ ഈ മാതൃകാ വിവാഹം; അനുഗ്രഹിച്ചത് മക്കള്‍ തള്ളിയ മാതാപിതാക്കള്‍

കാണണം അശോകന്റെ ഈ മാതൃകാ വിവാഹം; അനുഗ്രഹിച്ചത് മക്കള്‍ തള്ളിയ മാതാപിതാക്കള്‍

Keywords:  Kasaragod, Kerala, Wedding days, CPM, K. Kunhiraman MLA, K.V Kunhiraman, Kerala P aravanadukkam, Ashokan. 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia