city-gold-ad-for-blogger

കടലിന്റെ മക്കള്‍ക്ക് ഇനി അക്ഷരം സ്വന്തം

കാസര്‍കോട്: (www.kasargodvartha.com 15.05.2017) ചെറുപ്രായത്തില്‍ അക്ഷരം പഠിക്കാന്‍ കഴിയാതെ പോയവര്‍ ജീവിതസായാഹ്നത്തില്‍ സാക്ഷരതാ പരീക്ഷ എഴുതിയപ്പോള്‍ ആകാശം കീഴടക്കിയ പ്രതീതിയായിരുന്നു. സംസ്ഥാന സാക്ഷരതാമിഷന്‍ ഫിഷറീസ് വകുപ്പുമായി ചേര്‍ന്ന് തിരുവനന്തപുരം, മലപ്പുറം, കാസര്‍കോട് ജില്ലകളില്‍ നടപ്പാക്കുന്ന അക്ഷരസാഗരം തീരദേശ പദ്ധതിയുടെ ഭാഗമായുള്ള സാക്ഷരതാ പരീക്ഷയില്‍ 1,121 പേരാണ് ജില്ലയില്‍ നിന്നും മാതൃകാ പരീക്ഷ എഴുതിയത്.

കടലിന്റെ മക്കള്‍ക്ക് ഇനി അക്ഷരം സ്വന്തം

മഞ്ചേശ്വരം, മംഗല്‍പാടി, കുമ്പള, ചെമ്മനാട്, ഉദുമ, അജാനൂര്‍, പള്ളിക്കര, പടന്ന, വലിയ പറമ്പ, ചെറുവത്തൂര്‍, തൃക്കരിപ്പൂര്‍ പഞ്ചായത്തുകളിലാണ് സാക്ഷരതാ പരീക്ഷ എഴുതിയത്. 55 പരീക്ഷാ കേന്ദ്രങ്ങളാണ് ഉണ്ടായത്. ജനപ്രതിനിധികള്‍, സാക്ഷരതാ പ്രവര്‍ത്തകര്‍, ഇന്‍സ്ട്രക്ടര്‍മാര്‍, പ്രേരക്മാര്‍ എന്നിവര്‍ പരീക്ഷയ്ക്ക് നേതൃത്വം നല്‍കി. ചെമ്മനാട് പഞ്ചായത്തിലെ കീഴൂര്‍ അംഗനവാടിയില്‍ നടന്ന പരീക്ഷയ്ക്ക് സാക്ഷരതാമിഷന്‍ ജില്ലാകോര്‍ഡിനേറ്റര്‍, വി വി ശ്യാംലാല്‍, അസി. കോര്‍ഡിനേറ്റര്‍ ടി വി ശ്രീജന്‍, എ പി ചന്ദ്രമതി, ജില്ലാസാക്ഷരതാ മിഷന്‍ സമിതി അംഗം രാജന്‍ പൊയിനാച്ചി, പ്രേരക് തങ്കമണി പറമ്പ എന്നിവര്‍ സംബന്ധിച്ചു.

ഈ മാസം 21 നാണ് പൊതുപരീക്ഷ. ജില്ലയില്‍ പരീക്ഷ എഴുതിയവരില്‍ ഏറ്റവും പ്രായം കൂടിയ പഠിതാവ് 85 വയസ്സുളള ചിരിയമ്മയായിരുന്നു. പ്രായം കുറഞ്ഞ പഠിതാവ് 24 വയസുള്ള ഉമപ്രമോദാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നി ങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, News, Govt Fisheries School, Examination, Public Education, Coastal Project.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia