city-gold-ad-for-blogger

കടലില്‍ സ്‌ഫോടകവസ്തുക്കളുമായി ഇറങ്ങിയ തീവ്രവാദിയെ കരക്കെത്തും മുമ്പ് പോലീസ് പിടികൂടി

കാസര്‍കോട്: (www.kasargodvartha.com 15/12/2015) കടലില്‍ സ്‌ഫോടകവസ്തുക്കളുമായി ഇറങ്ങിയ തീവ്രവാദിയെ കാസര്‍കോട്ട് പോലീസ് സാഹസികമായി പിടികൂടി. ഇതൊരു സംഭവമല്ല. മറിച്ച് ഉള്‍ക്കടലില്‍ നിന്നും സ്‌ഫോടകവസ്തുക്കളുമായി ഇറങ്ങുന്ന തീവ്രവാദിയെ കരക്കെത്തും മുമ്പ് പിടികൂടുന്നതെങ്ങനെയെന്ന പരിശീലനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച മോക്ഡ്രില്ലാണ്.

എല്ലാവരുടെയും കണ്ണുവെട്ടിച്ച് കടലിലൂടെ എത്തുന്ന തീവ്രവാദിയെ തിരിച്ചറിയുന്നതും കീഴ്‌പ്പെടുത്തുന്നതും എങ്ങനെയെന്ന് മോക്ഡ്രില്ലിലൂടെ പോലീസ് കാണിച്ചുതരികയായിരുന്നു. വ്യാഴാഴ്ച രാവിലെ നാവികസേനയുടെ സഹായത്തോടെയാണ് കാസര്‍കോട് സി ഐ അബ്ദുല്‍റഹീമിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം മോക്ഡ്രില്‍ അവതരിപ്പിച്ചത്.

കടലില്‍ സ്‌ഫോടകവസ്തുക്കളുമായി ഇറങ്ങിയ തീവ്രവാദിയെ കരക്കെത്തും മുമ്പ് പോലീസ് പിടികൂടി

നാവികസേനയുടെ കപ്പല്‍ തീവ്രവാദസംഘങ്ങള്‍ സഞ്ചരിക്കുന്ന കപ്പലായി അവതരിപ്പിച്ച് അതില്‍ നിന്നും ഒരാളെ തീവ്രവാദിയെന്ന് സങ്കല്‍പ്പിച്ച് കടലില്‍ ഇറക്കുകയായിരുന്നു. തീവ്രവാദി കടലിലൂടെ സ്‌ഫോടകവസ്തുക്കളുമായി കര ലക്ഷ്യമിട്ട് നടക്കുമ്പോള്‍ സി ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം മല്‍പ്പിടുത്തത്തിലൂടെ കീഴടക്കി.

കടല്‍ മാര്‍ഗം തീവ്രവാദസംഘങ്ങളെത്താമെന്നും അവര്‍ കടലില്‍ ഇറങ്ങി സ്‌ഫോടകവസ്തുക്കളുമായി ആരുടെയും ശ്രദ്ധയില്‍പ്പെടാതെ കരയിലേക്ക് നീങ്ങാമെന്നുമുള്ള പോലീസ് രഹസ്യാന്വേഷണവിഭാഗത്തിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് കേരളത്തിലെ എല്ലാ പോലീസ് സ്‌റ്റേഷന്‍ പരിധികളിലെയും കടലുകള്‍ കേന്ദ്രീകരിച്ച് മോക്ഡ്രില്ലുകള്‍ അവതരിപ്പിച്ചത്.

Keywords: Kasaragod, Police, CI, Mockdrill, Sea, Ship, Navy, Police Station, Mockdrill held in Kasaragod.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia