കടല്‍ മാര്‍ഗം കപ്പലിലെത്തിയ 'ഭീകരര്‍' ഏഴു ബോംബുകളുമായി തീരദേശസേനയുടെ പിടിയില്‍
Nov 23, 2017, 19:19 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 23.11.2017) കടല്‍ മാര്‍ഗ്ഗം കപ്പലിലെത്തിയ 'അഞ്ചു ഭീകരരെ കാസര്‍കോട് തീരദേശസേനപിടികൂടി ഏഴു ബോംബുകളും' പിടിച്ചെടുത്തു. മനോജ് ഫൈസര്‍, മഹേഷ് കുമാര്‍, അക്ബര്‍, പീയൂഷ് കുമാര്‍ പ്രവീണ്‍, രാഹുല്‍ സിംഗ് എന്നീ 'ഭീകരെരെയാണ്' തീരദേശ സേന പിടികൂടിയത്.
മത്സ്യ തൊഴിലാളികളില്‍ നിന്നും ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ജില്ലാ പോലീസ് ചീഫ് കെ ജി സൈമണിന്റെ നിര്‍ദ്ദേശ പ്രകാരം കോസ്റ്റല്‍ സി ഐ മാരായ ബാബു പറയട്ട, സിബി തോമസ് എന്നിവരുടെ നേതൃത്വത്തില്‍ തീരദേശങ്ങളില്‍ നടത്തിയ നിരീക്ഷണത്തിലാണ് അഞ്ചുഭീകരവാദികളെയും ഏഴു ബോംബുകളും പിടികൂടിയത്.
ഭായിശ്രീ ഭായ് ബുലെ എന്ന കപ്പലില്‍ ആഴക്കടലില്‍ നങ്കൂരമിട്ട് രണ്ടു ബോട്ടുകളിലായി ഭീകരവാദികള്‍ കീഴൂര്‍ കടപ്പുറം, തളങ്കര പഴയ ബോട്ടു ജെട്ടി എന്നിവിടങ്ങളില്‍ ഇറങ്ങി ബോംബുകള്‍ സ്ഥാപിക്കാനായിരുന്നു ലക്ഷ്യം. എന്നാല്‍ ഈ രണ്ടു സ്ഥലങ്ങളില്‍ നിന്നും ഏഴ് തീവ്രവാദികളെയും തീരദേശ സേന പിടികൂടുകയായിരുന്നു. കാസര്‍കോടന്‍ തീരങ്ങളില്‍ തീവ്രവാദി ആക്രമണം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് ദിവസങ്ങളോളമായി തീരദേശ സേന ജാഗ്രതയിലായിരുന്നു. ഏഴിമല മുതല്‍ ബേക്കല്‍ വരെയും ബേക്കല്‍ മുതല്‍ കുമ്പള ഷിറിയ വരെയും കുമ്പള മുതല്‍ തലപ്പാടി വരെയും മൂന്നു ടീമുകളായാണ് നിരീക്ഷണം നടത്തിയത്. ഏഴിമല മുതല്‍ ബേക്കല്‍ വരെ തീരത്തേക്ക് നുഴഞ്ഞു കയറാനുള്ള തീവ്രവാദികളുടെ ശ്രമം തീരദേശ സേന തുരത്തുകയായിരുന്നു.
ഭീകരരെ തുരത്തുന്നതും പിടികൂടുന്നതും കണ്ട മത്സ്യ തൊഴിലാളികളും നാട്ടുകാരും ആദ്യം അമ്പരന്നു. എന്നാല്‍ പിന്നീടാണ് രാജ്യ സുരക്ഷയുടെ ഭാഗമായി നാവിക സേന ഒരുക്കിയ മോക് ഡ്രില്ലിന്റെ ഭാഗമാണ് ഇതെന്ന് മനസ്സിലായത്. ഭീകരവാദികളായി വേഷമിട്ടത് കൊച്ചി നാവിക സേനയിലെ ഉദ്യേഗസ്ഥരാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kanhangad, Kasaragod, Kerala, news, Mock drill conducted in coastal areas