city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ദുരന്തങ്ങള്‍ നേരിടാന്‍ ആത്മ വിശ്വാസം പകര്‍ന്ന് മോക്ക് ഡ്രില്‍

ദുരന്തങ്ങള്‍ നേരിടാന്‍ ആത്മ വിശ്വാസം പകര്‍ന്ന് മോക്ക് ഡ്രില്‍
കാസര്‍കോട്: ജില്ലാ ഭരണകൂടത്തിന്റെ ആസ്ഥാനമായ സിവില്‍സ്റേഷന്‍ വളപ്പില്‍ പെട്ടെന്നൊരു തീപിടുത്തമുണ്ടായാല്‍ എന്തു ചെയ്യും? അവിചാരിതമായെത്തുന്ന ദുരന്തങ്ങളെ എങ്ങനെ നേരിടുമെന്നതിന്റെ ഉദാഹരണമായിരുന്നു ജില്ലാ ദുരന്തനിവാരണ സമിതിയുടെ മേല്‍നോട്ടത്തില്‍ സിവില്‍ സ്റേഷനില്‍ സംഘടിപ്പിച്ച മോക്ക്ഡ്രില്‍.

സിവില്‍ സ്റേഷന്‍ വളപ്പില്‍ പെട്ടെന്ന് തീ പടര്‍ന്ന് പിടിച്ചതോടെയാണ് സര്‍വ്വ സന്നാഹങ്ങളുമായി അഗ്നിശമന സേനയുടെ ഫയര്‍ എഞ്ചിന്‍ കുതിച്ചെത്തിയത്. തുടര്‍ന്ന് നിമിഷങ്ങള്‍ക്കുള്ളില്‍ തീയണച്ചു. മഴക്കാലമെത്തും മുന്‍പെ ദുരന്തങ്ങളെ നേരിടാനുള്ള അഗ്നിശമനസേനയുടെ പ്രാപ്തി വിലയിരുത്തുന്നതിനാണ് പ്രദര്‍ശന പരിപാടി സംഘടിപ്പിച്ചത്. കാസര്‍കോട് അഗ്നിശമന സേന യൂണിറ്റിന്റെ നേതൃത്വത്തിലായിരുന്ന പ്രകടനം.

ദുരന്തങ്ങള്‍ നേരിടാന്‍ ആത്മ വിശ്വാസം പകര്‍ന്ന് മോക്ക് ഡ്രില്‍

രക്ഷാപ്രവര്‍ത്തനത്തിനു ഉപയോഗിക്കുന്ന ഹൈഡ്രോളിക്ക് കട്ടര്‍, സ്പ്രൈഡര്‍ തുടങ്ങിയ ആധുനിക ഉപകരണങ്ങളുടെ സഹായത്തോടെയായിരുന്നു ‘രക്ഷാപ്രവര്‍ത്തനം‘. തകര്‍ന്നു വീണ കെട്ടിടങ്ങള്‍ക്കുള്ളില്‍ അകപ്പെട്ടവരെ കണ്ടെത്താന്‍ സഹായിക്കുന്ന സഞ്ജീവനി ലൈഫ് ഡിറ്റക്ടര്‍ കാണികള്‍ക്ക് പുതുമയുള്ള അനുഭവമായി. അഗ്നിശമന സേനായൂണിറ്റ് അസി. സ്റേഷന്‍ ഓഫീസര്‍ എ.രവീന്ദ്രന്റെ നേതൃത്വത്തില്‍ പത്ത് സേനാംഗങ്ങള്‍ മോക്ക് ഡ്രില്‍ പരിപാടിയില്‍ പങ്കെടുത്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ശ്യാമളാദേവി, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പരിപാടിക്ക് സാക്ഷ്യം വഹിച്ചു.

ദുരന്തങ്ങള്‍ നേരിടാന്‍ ആത്മ വിശ്വാസം പകര്‍ന്ന് മോക്ക് ഡ്രില്‍


Keywords:  Mock Drill, Collectorate, Kasaragod

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia