റെയില്‍വേ സ്റ്റേഷനില്‍ ഉറങ്ങിക്കിടക്കുന്നവരുടെ ഫോണുകള്‍ തട്ടിയെടുക്കുന്ന കാസര്‍കോട് സ്വദേശി കോഴിക്കോട്ട് പിടിയില്‍
Oct 17, 2016, 12:09 IST
കോഴിക്കോട്: (www.kasargodvartha.com 17/10/2016) റെയില്‍വേ സ്റ്റേഷനില്‍ ഉറങ്ങിക്കിടക്കുന്നവരുടെ ഫോണുകള്‍ തട്ടിയെടുക്കുന്ന കാസര്‍കോട് സ്വദേശി കോഴിക്കോട്ട് പിടിയിലായി. മധൂര്‍ കൂടലിലെ മുഹമ്മദ് അലി(34)യെയാണ് റെയില്‍വേ പോലീസും ആര്‍ പി എഫ് സ്‌ക്വാഡും ചേര്‍ന്ന് പിടികൂടിയത്. ഇയാളില്‍നിന്നും വിലകൂടിയ മൂന്ന് ഫോണുകള്‍ കണ്ടെടുത്തതായി പോലീസ് പറഞ്ഞു.
പോലീസ് പരിശോധനയ്‌ക്കെത്തിയപ്പോള്‍ ഓടിരക്ഷപ്പെട്ടാന്‍ശ്രമിച്ച ഇയാളെ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. റെയില്‍വേ സ്റ്റേഷനിലെ പ്ലാറ്റ്‌ഫോമിലും മറ്റും ഉറങ്ങിക്കിടക്കുന്നവരുടെ ബാഗില്‍നിന്നും പോക്കറ്റില്‍നിന്നും മൊബൈല്‍ ഫോണുകള്‍ മോഷ്ടിച്ചശേഷം ഞായറാഴ്ച മാര്‍ക്കറ്റില്‍ വില്‍ക്കുകയാണ് പതിവെന്ന് ഇയാള്‍ പോലീസിനോട് സമ്മതിച്ചു. ഇയാള്‍ നിരവധി കേസുകളില്‍ പ്രതിയാണെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു.
Keywords: Kozhikode, Kasaragod, Arrest, Mobile Phone, Robbery, Railway Station, Mobile robbery: Kasaragod native arrested in Kozhikode