മൊബൈല്‍ഫോണ്‍ മോഷണക്കേസിലെ പിടികിട്ടാപ്പുള്ളി അറസ്റ്റിലായി
Sep 20, 2016, 09:30 IST
കാസര്‍കോട്: (www.kasargodvartha.com 20/09/2016) മൊബൈല്‍ഫോണ്‍ മോഷ്ടിച്ച കേസില്‍ പിടികിട്ടാപ്പുള്ളിയായ യുവാവ് അറസ്റ്റിലായി. മധൂര്‍ ഷിരിബാഗിലു, പുളിക്കൂറിലെ അബ്ദുല്‍ റഷീദി(34)നെയാണ് ജില്ലാ പോലീസ് ചീഫിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സ്‌ക്വാഡ് പിടികൂടിയത്.
2005ല്‍ ബേക്കല്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ ഫോണ്‍ മോഷണക്കേസിലെ പ്രതിയാണ് അബ്ദുല്‍ റഷീദ്. കേസില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് 17 തവണ വാറന്‍ഡ് അയച്ചിരുന്നു. പ്രതി കീഴടങ്ങാത്തതിനാല്‍ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുകയായിരുന്നു.
എട്ടുവര്‍ഷക്കാലമായി മുംബൈ, ബംഗളൂരു എന്നിവിടങ്ങളില്‍ കഴിയുകയായിരുന്നു അബ്ദുല്‍ റഷീദെന്നു പോലീസ് പറഞ്ഞു.
Keywords : Mobile Phone, Robbery, Accuse, Arrest warrant, Arrest, Kasaragod, Abdul Rasheed.