city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മൊബൈല്‍ ഫോണ്‍ ജനകീയമായപ്പോള്‍ ദുരുപയോഗം വര്‍ധിച്ചു: ഡി.വൈ.എസ്.പി

തൃക്കരിപ്പൂര്‍: മൊബൈല്‍ ഫോണ്‍ ജനകീയമായപ്പോഴാണ് അതിന്റെ ദുരുപയോഗം വര്‍ധിച്ചതെന്ന് കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി പി. തമ്പാന്‍ അഭിപ്രായപ്പെട്ടു. കേരളാ പോലീസ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റിയും സൗത്ത് തൃക്കരിപ്പൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂള്‍ പി.ടിഎയും ചന്തേര പോലീസ് ജനമൈത്രി യൂണിറ്റും സംയുക്തമായി വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച സൈബര്‍ കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള ബോധവല്‍ക്കരണ ക്ലാസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ആധുനിക സാങ്കേതിക വിദ്യകള്‍ നന്മക്കായി ഉപയോഗിക്കേണ്ടതാണെന്ന ചിന്ത കുട്ടികളില്‍ വേണമെന്നും ഡി.വൈ.എസ്.പി ഓര്‍മപ്പെടുത്തി. പോലീസ് അസോസിയേഷന്‍ ജില്ലാ പ്രസിഡണ്ട് കെ. സന്തോഷ് അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ വി.കെ ബാവ, പഞ്ചായത്ത് അംഗങ്ങളായ നദീദ അബ്ദുല്‍ മജീദ്, ചന്തേര എസ്.ഐ. എം.പി വിനീഷ് കുമാര്‍, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് പി.കെ നാരായണന്‍, ഹെഡ്മാസ്റ്റര്‍ എം. നന്ദകുമാര്‍, പോലീസ് അസോസിയേഷന്‍ സംസ്ഥാന നിര്‍വാഹക സമിതി അംഗം സി. പ്രദീപ് കുമാര്‍, അസോസിയേഷന്‍ ജില്ലാ സെക്രട്ടറി കെ.വി രാജീവന്‍, ചന്തേര ജനമൈത്രി സിവില്‍ പോലീസ് ഓഫീസര്‍ കെ.വി ജയചന്ദ്രന്‍, പി.ടി.എ പ്രസിഡണ്ട് കെ. രവി തുടങ്ങിയവര്‍ സംസാരിച്ചു.

മൊബൈല്‍ ഫോണ്‍ ജനകീയമായപ്പോള്‍ ദുരുപയോഗം വര്‍ധിച്ചു: ഡി.വൈ.എസ്.പി
സൈബര്‍ കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള ബോധവല്‍ക്കരണ ക്ലാസ് കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി പി. തമ്പാന്‍ ഉദ്ഘാടനം ചെയ്യുന്നു.

തുടര്‍ന്ന് സൈബര്‍ കുറ്റകൃത്യങ്ങളെക്കുറിച്ചു കാസര്‍കോട് സൈബര്‍ സെല്ലിലെ പി.ആര്‍ ശ്രീനാഥ് ക്ലാസെടുത്തു. തുടര്‍ന്ന് കുട്ടികളില്‍ സൈബര്‍ കുറ്റകൃത്യങ്ങളെക്കുറിച്ചു അവബോധമുണ്ടാക്കുന്നതിനായി പോലീസിന്റെ നേതൃത്വത്തില്‍ ഡോക്യുമെന്ററി പ്രദര്‍ശനവും നടന്നു.

Also Read: 
പലസ്തീനികളുമൊത്ത് ഗഗ്‌നം സ്‌റ്റൈല്‍ നൃത്തം: ഇസ്രായേലി സൈനീകര്‍ക്ക് സസ്‌പെന്‍ഷന്‍

Keywords : Trikaripure, DYSP, Mobile-Phone, Kasaragod, Kerala, Thamban, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia