മൊബൈല്‍ ഡീലേഴ്‌സ് അസോസിയേഷന്‍ 22നും 23നും റീച്ചാര്‍ജ് സേവനം നിര്‍ത്തും
Aug 21, 2017, 17:23 IST
കാസര്‍കോട്: (www.kasargodvartha.com 21.08.2017) മൊബൈല്‍ ഫോണ്‍ റീച്ചാര്‍ജ് കൂപ്പണുകള്‍ റീച്ചാര്‍ജ് ചെയ്യുമ്പോള്‍ വ്യാപാരികള്‍ക്ക് ലഭിക്കുന്ന കമ്മീഷനില്‍ നിന്ന് 18 ശതമാനം ജി എസ് ടി അടക്കണമെന്ന സര്‍ക്കാര്‍ നിര്‍ദേശത്തില്‍ പ്രതിഷേധിച്ച് ഓഗസ്റ്റ് 22നും 23നും ജില്ലയില്‍ മൊബൈല്‍ റീച്ചാര്‍ജ് സേവനം നിര്‍ത്തിവെച്ച് സമരം ചെയ്യുമെന്ന് മൊബൈല്‍ ഡീലേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ജില്ലയിലെ നാന്നൂറോളം വരുന്ന റീച്ചാര്‍ജ് സേവന കേന്ദ്രങ്ങളില്‍ നിന്ന് രണ്ട് ദിവസം റീച്ചാര്‍ജ് സേവനങ്ങള്‍ ലഭ്യമാകില്ല. പ്രശ്‌നത്തില്‍ പരിഹാരം കണ്ടില്ലെങ്കില്‍ റീച്ചാര്‍ജ് സേവനം പൂര്‍ണമായും നിര്‍ത്തിവെക്കുമെന്നും വ്യാപാരികള്‍ അറിയിച്ചു. മൊബൈല്‍ ഫോണ്‍ റീച്ചാര്‍ജ് ചെയ്യുന്നതിന് കമ്പനികളില്‍ നിന്ന് നാല് ശതമാനം വരേയാണ് നിലവില്‍ കമ്മീഷന്‍ ലഭിക്കുന്നത്. ഈ നാല് ശതമാനത്തില്‍ നിന്ന് 18 ശതമാനം ജി എസ് ടി അടക്കണമെന്നാണ് പുതിയ നിബന്ധന. ഇതോടെ റീച്ചാര്‍ജ് ചെയ്യുന്നതിലൂടെ വ്യാപാരികള്‍ക്ക് ഒരു ഗുണവും ലഭിക്കില്ല.
ഒന്നുകില്‍ ജി എസ് ടിയില്‍ നിന്ന് മൊബൈല്‍ റീച്ചാര്‍ജ് കൂപ്പണുകളെ സര്‍ക്കാര്‍ ഒഴിവാക്കുക. അതല്ലെങ്കില്‍ കമ്പനികള്‍ കമ്മീഷന്‍ വര്‍ധിപ്പിക്കുകയോ ചെയ്യണമെന്നാണ് മൊബൈല്‍ ഡീലേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ ആവശ്യപ്പെടുന്നത്. വാര്‍ത്താ സമ്മേളനത്തില്‍ ജില്ലാ ഭാരവാഹികളായ അഷ്‌റഫ് നാല്‍ത്തടുക്ക, വിശ്വനാഥന്‍ ബദിയഡുക്ക, പ്രശാന്ത് കുമ്പള, ഡെന്നീസ് പരപ്പ, ഹനീഫ് സെല്‍കിംഗ്, സമീര്‍ ഗ്യാലക്‌സി, പുഷ്പരാജ് മുള്ളേരിയ, ഇബ്രാഹിം നീര്‍ച്ചാല്‍ സംബന്ധിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Kasaragod, Mobile, Strike, Merchant Association, Recharge, Mobile dealers to go on strike.