കാഞ്ഞങ്ങാട്ട് വാഹനങ്ങളുടെ പാര്‍ക്കിംഗ് സ്ഥലത്ത് മൊബൈല്‍ കമ്പനി ടെന്റ് കെട്ടി; നടപടിയെടുക്കാതെ പോലീസ്
Mar 9, 2016, 11:30 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 09/03/2016) നഗരത്തില്‍ വാഹനങ്ങളുടെ പാര്‍ക്കിംഗ് സ്ഥലത്ത് മൊബൈല്‍ കമ്പനി ടെന്റ് കെട്ടി. പോലീസ് എയ്ഡ്‌പോസ്റ്റിന് മുന്നിലെ ഈ കയ്യേറ്റം പോലീസ് കണ്ടില്ലെന്ന് നടിക്കുന്നു. സാധാരണക്കാരന്‍ കുടുംബം പോറ്റാന്‍ വഴിയോരത്ത് കച്ചവടം നടത്തുന്നതിനെ കണ്ണില്‍ച്ചോരയില്ലാതെ മുടക്കുന്ന അതേ അധികാരികളാണ് ഇവിടെ വന്‍ കിട കമ്പനിയുടെ കയ്യേറ്റത്തിന് മുന്നില്‍ മൗനം പാലിക്കുന്നത്.
കോട്ടച്ചേരി ബസ് സ്റ്റാന്‍ഡിനടുത്ത് പെട്രോള്‍ പമ്പിന് മുന്നില്‍ ഇരു ചക്ര വാഹനങ്ങള്‍ക്ക് താല്‍ക്കാലിക പാര്‍ക്കിംഗിനായി വര്‍ഷങ്ങള്‍ക്ക് മുമ്പ് കണ്ടെത്തുകയും ഇരുമ്പ് വേലി കൊണ്ട് വേര്‍തിരിക്കുകയും ചെയ്ത റോഡരികിലെ സ്ഥലത്താണ് ബുധനാഴ്ച രാവിലെ മൊബൈല്‍ കമ്പനി ടെന്റ് കെട്ടിയത്. ത്രിജി, ഫോര്‍ജി ആക്കി മാറ്റുന്ന ബിസിനസിന്റെ പ്രചരണാര്‍ത്ഥമാണ് പ്രധാന റോഡരികില്‍ ടെന്റ് പണിതത്.
ഇത് ഇരുചക്ര വാഹന യാത്രക്കാരെ ദുരിതത്തിലാക്കി. മാസങ്ങള്‍ക്ക് മുമ്പ് കാഞ്ഞങ്ങാട് നഗരത്തില്‍ തെരുവ് കച്ചവടക്കാരെ വ്യാപകമായി ഒഴിപ്പിച്ചിരുന്നു.
Keywords : Kanhangad, Mobile Phone, Tent, Kasaragod, Natives, SIM, Mobile companies tent in parking area.