city-gold-ad-for-blogger

ഗള്‍ഫില്‍ നിന്നും വന്ന യാത്രക്കാരന്റെ ലഗേജില്‍ നിന്നും വില കൂടിയ മൊബൈലും റേബാന്‍ സണ്‍ ഗ്ലാസും നഷ്ടപ്പെട്ടു

കാസര്‍കോട്: (www.kasargodvartha.com 17/04/2015) ഗള്‍ഫില്‍ നിന്നും വന്ന യാത്രക്കാരന്റെ ലഗേജില്‍ നിന്നും വില കൂടിയ മൊബൈല്‍ ഫോണും റേബാന്‍ സണ്‍ ഗ്ലാസും നഷ്ടപ്പെട്ടു. ചെമ്മനാട് ലേസ്യത്ത് നഗറിലെ ഷെയ്ഖ് സലാഹുദ്ദീന്റെ ട്രോളി ബാഗില്‍ നിന്നാണ് സാംസംഗിന്റെ ഏറ്റവും പുതിയ മോഡലായ എ സെവന്‍ മൊബൈല്‍ ഫോണും റേബാന്‍ ഗ്ലാസും നഷ്ടപ്പെട്ടത്.

വെള്ളിയാഴ്ച വൈകിട്ട് നാല് മണിക്ക് സലാഹുദ്ദീന്റെ നിക്കാഹ് നടക്കുന്നുണ്ട്. ചടങ്ങിനോടനുബന്ധിച്ച് വധുവിന് നല്‍കാന്‍ വേണ്ടിയാണ് മൊബൈല്‍ ഫോണ്‍  കൊണ്ടുവന്നത്. ദുബായ് എയര്‍പോട്ടില്‍ വെച്ച് എമിഗ്രേഷന്‍ ക്ലിയറന്‍സ് കഴിഞ്ഞ ശേഷം കൈയില്‍ കരുതിയ ട്രോളി ബാഗ് വിമാനത്തില്‍ കൊണ്ടുപോകുമ്പോള്‍ വിമാനത്താവള അധികൃതര്‍ ട്രോളി ബാഗ് കൈയില്‍ കൊണ്ടുപോകാന്‍ അനുവദിക്കാതെ ലഗേജിലേക്ക് മാറ്റുകയായിരുന്നു.

ജെറ്റ് എയര്‍വെയ്‌സ് വിമാനത്തിലാണ് സലാഹുദ്ദീന്‍ ദുബായില്‍ നിന്നും മംഗളൂരുവിലേക്ക് വന്നത്. കൂടെ സഹോദരന്‍ സമീഹ് ഹുസൈനും അദ്ദേഹത്തിന്റെ ഒന്നര വയസ്സുള്ള മകള്‍ സഹ്‌റയും ഉണ്ടായിരുന്നു. വെള്ളിയാഴ്ച രാവിലെ മംഗളൂരു വിമാനത്താവളത്തിലെത്തിയ ഇവര്‍ ലഗേജ് തിരികെക്കിട്ടിയപ്പോള്‍ ട്രോളി ബാഗിന്റെ ഒരു ഭാഗം പൊട്ടിയ നിലയില്‍ കണ്ടിരുന്നു.

എന്നാല്‍ അവിടെ നിന്നും പരിശോധിക്കോന്‍ സാധിക്കാത്തതിനാല്‍ വീട്ടിലെത്തി ബാഗ് തുറന്നു നോക്കിയപ്പോഴാണ് മൊബൈല്‍ ഫോണ്‍ എടുത്ത ശേഷം അതിന്റെ ബോക്‌സ് പെട്ടിയില്‍ തന്നെ വെച്ചതായി കണ്ടത്. തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് ഇതോടാപ്പം റേബാന്‍ സണ്‍ ഗ്ലാസും നഷ്ടപ്പെട്ടതായി വ്യക്തമായത്. നിക്കാഹിന് ശേഷം ജെറ്റ് എയര്‍വേസ് അധികൃതര്‍ക്കും വിമാനത്താവള അധികൃതര്‍ക്കും പരാതി നല്‍കുമെന്ന് സലാഹുദ്ദീന്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.
ഗള്‍ഫില്‍ നിന്നും വന്ന യാത്രക്കാരന്റെ ലഗേജില്‍ നിന്നും വില കൂടിയ മൊബൈലും റേബാന്‍ സണ്‍ ഗ്ലാസും നഷ്ടപ്പെട്ടു

ഗള്‍ഫില്‍ നിന്നും വന്ന യാത്രക്കാരന്റെ ലഗേജില്‍ നിന്നും വില കൂടിയ മൊബൈലും റേബാന്‍ സണ്‍ ഗ്ലാസും നഷ്ടപ്പെട്ടു

ഗള്‍ഫില്‍ നിന്നും വന്ന യാത്രക്കാരന്റെ ലഗേജില്‍ നിന്നും വില കൂടിയ മൊബൈലും റേബാന്‍ സണ്‍ ഗ്ലാസും നഷ്ടപ്പെട്ടു

ഗള്‍ഫില്‍ നിന്നും വന്ന യാത്രക്കാരന്റെ ലഗേജില്‍ നിന്നും വില കൂടിയ മൊബൈലും റേബാന്‍ സണ്‍ ഗ്ലാസും നഷ്ടപ്പെട്ടു

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia