രണ്ടര വയസുകാരിയെ നിലത്തടിച്ച് കൊന്ന യുവാവിനെ ജനക്കൂട്ടം തല്ലിക്കൊന്നു
Jan 2, 2013, 12:46 IST
മംഗലാപുരം: മദ്യലഹരിയില്‍ രണ്ടര വയസുകാരിയെ തട്ടിക്കൊണ്ടു പോയി പരിഭ്രാന്തി പരത്തിയ ശേഷം നിലത്തടിച്ച് കൊന്ന യുവാവിനെ നാട്ടുകാര്‍ തല്ലിക്കൊന്നു. ചിക്മംഗ്ലൂര്‍ ജില്ല മൂടിഗരെ താലൂക്ക് ബില്ലൂര്‍ ഗ്രാമത്തില്‍ ചൊവ്വാഴ്ചയാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. പ്രദേശത്തെ ഷണ്‍മുഗ ഗൗഡ എന്നയാളുടെ വയലില്‍ കിണര്‍ കുഴിക്കാനായി പട്ടാനൂര്‍ ഗ്രാമത്തില്‍ നിന്നെത്തിയ തൊഴിലാളി സംഘത്തില്‍പെട്ട നരോണ്‍ പ്രകാശ് എന്ന യുവാവാണ് കുഞ്ഞിനെ കൊലപ്പെടുത്തിയത്.
പുതുവര്‍ഷാഘോഷത്തിന്റെ ഭാഗമായി പ്രകാശും സഹ പ്രവര്‍ത്തകരും തലേന്നു രാത്രി മദ്യപാനത്തിലേര്‍പെട്ടിരുന്നു. പിറ്റേന്ന് പ്രകാശ് സംഘത്തിലെ ചിലരുമായി വഴക്കിടുകയും വീണ്ടും മദ്യപിക്കുകയും ചെയ്തു. മദ്യലഹരിയില്‍ പ്രകോപിതനായ പ്രകാശ് കിണര്‍ കുഴിക്കുന്ന സ്ഥലത്തിനടുത്തെ സുമിത്ര എന്ന സ്ത്രീയുടെ കുടിലിലേക്ക് പാഞ്ഞു കയറുകയും അവരുടെ കളിച്ചു കൊണ്ടിരിക്കുകയായിരുന്ന സിഞ്ജന എന്ന കുട്ടിയെ എടുത്ത് ഓടുകയുമായിരുന്നു.
വീട്ടില്‍ നിന്ന് ഒരു പിക്കാസും ഇയാള്‍ കൈക്കലാക്കി. കുട്ടിയെ കൊല്ലുമെന്നും തന്റെ അടുത്ത് ആരും വരരുതെന്നും ഭീഷണി മുഴക്കി ഓടിയ പ്രകാശ് പിന്നീട് മഞ്ജുള എന്ന സ്ത്രീ നടത്തുന്ന കടയിലേക്ക് പാഞ്ഞു കയറുകയും കടയില്‍ നിന്ന് 50,000 രൂപ തട്ടിയെടുത്ത് പിന്നെയും ഓടുകയായിരുന്നു. നാട്ടുകാര്‍ പിറകെ ഓടി കുട്ടിയെ തരണമെന്ന് ആവശ്യപ്പെട്ടുവെങ്കിലും പ്രകാശ് തയ്യാറായില്ല. ഒടുവില്‍ കടയുടെ പരിസരത്ത് വെച്ച് ഇയാള്‍ കുട്ടിയെ നിലത്തടിച്ച് കൊല്ലുകയായിരുന്നു. അതിന് ശേഷവും പരിഭ്രാന്തി പരത്തിയ പ്രകാശിന്റെ കാലിന് നാട്ടുകാരിലൊരാള്‍ വെടി വെച്ചു. റോഡില്‍ വീണ പ്രകാശിനെ നാട്ടുകാര്‍ വളയുകയും അടിച്ചും ചവിട്ടിയും കൊലപ്പെടുത്തുകയായിരുന്നു. സംഭവമറിഞ്ഞ് ചിക്മംഗ്ലൂര്‍ എസ്്. പി. ശശികുമാറിന്റെ നേതൃത്വത്തില്‍ വന്‍ പോലീസ് സംഘം സ്ഥലത്തെത്തി. മൃതദേഹങ്ങള്‍ പോലീസ് ഇന്‍ക്വസ്റ്റിനും പോസ്റ്റ്‌മോര്‍ട്ടത്തിനും ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.
സുരേഷ്-സുമിത്ര ദമ്പതികളുടെ ഏക മകളാണ് കൊല്ലപ്പെട്ട സിഞ്ജന. പത്ത് വര്‍ഷം മുമ്പ് വിവാഹിതരായ ഇവര്‍ക്ക് വര്‍ഷങ്ങളുടെ കാത്തിരിപ്പിനും പ്രാര്‍ത്ഥനയ്ക്കും ഒടുവില്‍ ലഭിച്ച കുഞ്ഞിന്റെ അന്ത്യം ഇത്തരത്തിലായത് നാടിനെ ദുഃഖ സാന്ദ്രമാക്കി. കുട്ടിയെ കൊലപ്പെടുത്തിയ പ്രകാശിന് മാനസികാസ്വാസഥ്യം ഉണ്ടായിരുന്നതായി പോലീസ് സൂചിപ്പിച്ചു.
പ്രകാശ് കുട്ടിയെ തട്ടിയെടുത്ത് പരാക്രമം കാണിച്ച സംഭവം യഥാസമയം പോലീസിനെ അറിയിച്ചുവെങ്കിലും പോലീസ് സ്ഥലത്തെത്താന്‍ വൈകിയതാണ് ദുരന്തത്തിന് വഴിവെച്ചതെന്ന് നാട്ടുകാര്‍ ആരോപിച്ചു.

Keywords: Murder, Liqour, Youth, Child, Attack, Well, House, Natives, Kasaragod, Kerala, Kerala Vartha, Kerala News.