city-gold-ad-for-blogger

ഗള്‍ഫ് മലയാളികളെ കൊള്ളയടിക്കുന്ന എയര്‍ ഇന്ത്യ അടച്ചുപൂട്ടുകയോ സ്വകാര്യ വത്കരിക്കുകയോ ചെയ്യണം: എം.എം. ഹസന്‍

കാസര്‍കോട്: (www.kasargodvartha.com 25/07/2015) ഗള്‍ഫ് മലയാളികളെ യാത്രാ നിരക്ക് വര്‍ദ്ധിപ്പിച്ചും വിമാനങ്ങള്‍ വൈകിപ്പിച്ചും പലസ്ഥലങ്ങളില്‍ കൊണ്ടുപോയി ഇറക്കുകയും ചെയ്യുന്ന എയര്‍ ഇന്ത്യ അടച്ചുപൂട്ടുകയോ സ്വകാര്യ വത്കരിക്കുകയോ ചെയ്യണമെന്ന് കെ പി സി സി വക്താവ് എം.എം. ഹസന്‍ അഭിപ്രായപ്പെട്ടു. കാസര്‍കോട് പ്രസ് ക്ലബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഹസന്‍  ഇക്കാര്യം അഭിപ്രായപ്പെട്ടത്.

പ്രവാസികള്‍ ആകെ ആവശ്യപ്പെടുന്നത് രണ്ട് കാര്യങ്ങളാണ്. ഒന്ന് എയര്‍ ഇന്ത്യയുടെ സര്‍വീസ് ശരിയാക്കണം, തിരക്കുള്ള സമയങ്ങളിലെ വിമാനചാര്‍ജ് വര്‍ദ്ധന അവസാനിപ്പിക്കണം. ഇതു രണ്ടും ചെയ്തു കൊടുക്കാന്‍ എയര്‍ ഇന്ത്യക്ക് സാധിക്കുന്നില്ലെങ്കില്‍ എയര്‍ ഇന്ത്യ അടച്ചുപൂട്ടുകയോ അതല്ലെങ്കില്‍ സ്വകാര്യ വത്കരിക്കുകയോ ചെയ്യണം. എയര്‍ ഇന്ത്യയെ ലാഭത്തിലാക്കാന്‍ കഴിയില്ലെങ്കില്‍ പൂട്ടുക തന്നെ വേണം. ഇത് കോണ്‍ഗ്രസിന്റെ അഭിപ്രായം തന്നെയാണെന്നും യു പി എ ഭരണത്തിലിരിക്കുമ്പോഴും കോണ്‍ഗ്രസ് ഇക്കാര്യം ആവശ്യപ്പെട്ടിരുന്നുവെന്നും ഹസന്‍ കൂട്ടിച്ചേര്‍ത്തു.

മോഡി സര്‍ക്കാര്‍ എല്ലാം സ്വകാര്യ വത്കരിക്കന്നതിനാല്‍ എയര്‍ ഇന്ത്യ സ്വകാര്യ വത്കരിക്കുന്നതിന് തടസമുണ്ടാകില്ലെന്നും ഹസന്‍ പറഞ്ഞു. വിദേശ മലയാളികളെ മാത്രമാണ് എയര്‍ ഇന്ത്യ ചാര്‍ജ് വര്‍ദ്ധന വരുത്തി  ദ്രോഹിക്കുന്നത്. തിരക്കുള്ള സമയങ്ങളില്‍ ചാര്‍ജ് വര്‍ദ്ധിപ്പിക്കുന്നത് കൊണ്ടാണ് എയര്‍ ഇന്ത്യയുടെ നഷ്ടം ഇല്ലാതാക്കുന്നതെന്നാണ് അവരുടെ വാദം. എയര്‍ ഇന്ത്യയുടെ ഈ കൊള്ളയടി കാരണമാണ് മറ്റുവിമാന കമ്പനികളും നിരക്ക് വര്‍ദ്ധിപ്പിക്കുന്നതെന്ന് ഹസന്‍ ചൂണ്ടിക്കാട്ടി.

പ്രവാസി മലയാളികളെ മാത്രം ഞെക്കിപ്പിഴിയുന്ന എയര്‍ ഇന്ത്യ ഈ നടപടി അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എയര്‍ ഇന്ത്യയുടെ കൊള്ളയടി അവസാനിപ്പിക്കാത്തതിനെ തുടര്‍ന്നാണ് കേരള സര്‍ക്കാരിന്റെ കീഴില്‍ തന്നെ എയര്‍ കേരള എന്ന വിമാനക്കമ്പനി തുടങ്ങാന്‍ തീരുമാനിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വാര്‍ത്താ സമ്മേളനത്തില്‍ ഡി സി സി പ്രസിഡണ്ട് അഡ്വ. സി.കെ. ശ്രീധരന്‍, കെ.പി.സി.സി. സെക്രട്ടറി കെ. നീലകണ്ഠന്‍, കെ പി സി സി നിര്‍വാഹക സമിതി അംഗം പി. ഗംഗാധരന്‍ നായര്‍, ഡി സി സി ജനറല്‍സെക്രട്ടറി സൈമണ്‍ പള്ളത്ത്കുഴി തുടങ്ങിയവരും സംബന്ധിച്ചു.

Related News:
പ്രവാസി മലയാളികള്‍ക്ക് തദ്ദേശ തിരഞ്ഞെടുപ്പില്‍ വോട്ട് നിഷേധിക്കപ്പെട്ടത് സി പി എമ്മിന്റെ പിടിവാശി മൂലം: എം.എം. ഹസന്‍
ഗള്‍ഫ് മലയാളികളെ കൊള്ളയടിക്കുന്ന എയര്‍ ഇന്ത്യ അടച്ചുപൂട്ടുകയോ സ്വകാര്യ വത്കരിക്കുകയോ ചെയ്യണം: എം.എം. ഹസന്‍

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia