എം.എല്‍.എമാര്‍ ശനിയാഴ്ച ക്രിക്കറ്റ് കളിക്കും
Mar 30, 2012, 10:30 IST
കാസര്‍കോട്: കാസര്‍കോട്-മഞ്ചേശ്വരം എം.എല്‍.എമാര്‍ ശനിയാഴ്ച ക്രിക്കറ്റ് മത്സരത്തില്‍ ഏറ്റുമുട്ടുന്നു. മുസ്ലിം ലീഗ് എം.എല്‍.എമാരായ ഇവര്‍ ലീഗ് നേതാക്കന്‍മാരായ ടി.ഇ അബ്ദുല്ല, മുഹമ്മദ് കുഞ്ഞി എന്നിവരുടെ ടീമുകളിലാണ് കളിക്കളത്തിലിറങ്ങുന്നത്. നെല്ലിക്കുന്ന് ടി. ഇയുടെയും പി.ബി അബ്ദുല്‍ റസാഖ്, മുഹമ്മദ് കുഞ്ഞിയുടെയും ടീമിനുവേണ്ടിയാണ് ജേഴ്‌സി അണിയുന്നത്. നായന്മാര്‍മൂല, ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബാണ് മത്സരം ഒരുക്കുന്നത്. ചടങ്ങില്‍ സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ സ്വര്‍ണ മെഡല്‍ നേടിയ നായന്മാര്‍മൂല സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ ആദരിക്കും. സിറ്റി ഫ്രണ്ട്‌സ് ചാലക്കുന്ന്, ഐ.ടി.ഐ നായന്മാര്‍മൂല, ഫ്രണ്ട്‌സ് പടിഞ്ഞാര്‍മൂല, യാസ്റ്റ് ടീമുകള്‍ മത്സരിക്കും.
Keywords: kasaragod, MLA, Cricket