കുമ്പളയില്‍ സ്കൂള്‍ ഓഫ് ഖുര്‍ആന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും
Sep 10, 2013, 16:20 IST
കുമ്പള: സംസ്ഥാനാടിസ്ഥാനത്തില്‍ നടന്നുവരുന്നതിന്റെ ഭാഗമായി കുമ്പള അക്കാദമി കേന്ദ്രീകരിച്ച് ഖുര്‍ആന്‍ പഠനക്ലാസ് ആരംഭിക്കുന്നു. ഖുര്‍ആന്‍ പാരായണ ശാസ്ത്രം, ആധുനിക ശാസ്ത്രം, അവതരണ ശൈലി, വ്യാഖ്യാന രീതി തുടങ്ങി എല്ലാ ഭാഗങ്ങളും സ്പര്‍ശിച്ചുകൊണ്ട് നടക്കുന്ന ക്ലാസിന് പ്രമുഖ മത, ഭൗതിക പണ്ഡിതന് മുഹമ്മദ് റഫീഖ് ബുഖാരി (എം.എ.ബിഎഡ്) നേതൃത്വം നല്‍കും.
വ്യാഴാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് അക്കാദമി മാനേജിംഗ് ഡയറക്ടര്‍ ഖലീല്‍ മാസ്റ്ററുടെ അധ്യക്ഷതയില്‍ സ്ഥലം എം.എല്‍.എ പി.ബി. അബ്ദുര്‍ റസാഖ് ക്ലാസിന്റെ ഉദ്ഘാടന നിര്‍വഹിക്കും. ചടങ്ങില്‍ സയ്യിദ് മുനീറുല്‍ അഹ്ദല്‍ അഹ്സനി അല്‍ കാമിലി തങ്ങള്‍, അബ്ദുല്‍ സലാം ഫൈസി എടപ്പലം, സുലൈമാന്‍ കരിവെള്ളൂര്‍, ഡോ. എ.കെ അബ്ദുല്‍കരീം, ഡോ. ശമീം കട്ടത്തടുക്ക, കൊപ്പല്‍ ചന്ദ്രശേഖരന് മാസ്റ്റര്‍ എന്നിവര്‍ സംബന്ധിക്കും.
Keywords : Kumbala, School, Qurhan, Inauguration, Kasaragod, Kerala, MLA, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Advertisement: