city-gold-ad-for-blogger

ബസ് ഡേയില്‍ എം.എല്‍.എ.യുടെ ബസുയാത്ര

കാസര്‍കോട്: (www.kasargodvartha.com 20/02/2015) ആരോഗ്യകരമായ പൊതുഗതാഗതം പൊതുജനാരോഗ്യത്തിന് എന്ന മുദ്രാവാക്യമുയര്‍ത്തി കേരളാ സ്‌റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് എംപ്ലോയീസ് അസോസിയേഷന്റെ നേതൃത്വത്തില്‍ ഫെബ്രുവരി 20 ബസ്‌ഡേയായി ആചരിച്ചു. കെ.എസ്.ആര്‍.ടി.സി.യുടെ പ്രതിദിന വരുമാനം ആറുകോടിയായി നിലനിര്‍ത്താനുള്ള തുടര്‍ക്യാമ്പയിന്റെ ഭാഗമായാണ് ദിനാചരണം.

കാസര്‍കോട് ഡിപ്പോയില്‍ നിന്നു സിവില്‍ സ്‌റ്റേഷന്‍ വരെ ബസില്‍ യാത്രചെയ്ത് ഉദുമ എം.എല്‍.എ. കെ. കുഞ്ഞിരാമന്‍ ക്യാമ്പയിനില്‍ പങ്കാളിയായി. ബസ് സ്റ്റേഷനില്‍ നടന്ന പൊതുയോഗം എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. കെ.ഭാസ്‌ക്കരന്‍ അധ്യക്ഷത വഹിച്ചു. എം.ലക്ഷ്മണന്‍, കെ.വി.ഗോവിന്ദന്‍, പി.വി.ജനാര്‍ദനന്‍, കെ.സതീശന്‍, കെ. ജയകുമാര്‍, പി.ദാമോദരന്‍, പി.വി.കുഞ്ഞമ്പു, എം.സി.രാധാകൃഷ്ണന്‍, വി.സി. മാധവന്‍, കെ.കമലാക്ഷ, കെ.രാമകൃഷ്ണന്‍, കെ.വി ലക്ഷ്മണന്‍, കെ.കുഞ്ഞിരാമന്‍, കെ.ഗണേശന്‍ പ്രസംഗിച്ചു. മോഹന്‍ കുമാര്‍ പാടി സ്വാഗതം പറഞ്ഞു.
ബസ് ഡേയില്‍ എം.എല്‍.എ.യുടെ ബസുയാത്ര

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords : Kasaragod, MLA, K. Kunhiraman, Bus Day, Kerala, KSRTC Bus, MLA marks Bus Day by traveling KSRTC.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia