city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കടല്‍ ക്ഷോഭം: സത്വര നടപടി സ്വീകരിക്കണം- എന്‍.എ.നെല്ലിക്കുന്ന്

കാസര്‍കോട്: (www.kasargodvartha.com 12.06.2014) കാസര്‍കോട് കടപ്പുറത്തെ അതിരൂക്ഷമായ കടല്‍ ക്ഷോഭം തടയാനും കൂടുതല്‍ നാശനഷ്ടങ്ങള്‍ ഉണ്ടാകാതിരിക്കാനും സത്വര നടപടികള്‍ സ്വീകരിക്കണമെന്ന് എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ മുഖ്യമന്ത്രിയോടും ജലവിഭവ വകുപ്പ് മന്ത്രിയോടും ആവശ്യപ്പെട്ടു.

ചേരങ്കൈ കാവുഗോളി കടപ്പുറത്താണ് കടലാക്രമണം ഭീകരമായിട്ടുള്ളത്. നിരവധി വീടുകള്‍ കടല്‍ വീഴുങ്ങുമെന്നുറപ്പായിട്ടുണ്ട്. പുനരധിവാസം അനിവാര്യമാണ്. കടല്‍ഭിത്തിയില്ലാത്തിടത്താണ് ഭയാനകമായ സ്ഥിതി വിശേഷം ഉണ്ടായിട്ടുള്ളത്. ഓരോ വര്‍ഷവും എസ്റ്റിമേറ്റ് തയ്യാറാക്കുന്നതല്ലാതെ ഫലപ്രദമായ നടപടികള്‍ ഉണ്ടാകുന്നില്ല.

ഇനിയും എസ്റ്റിമേറ്റുകള്‍ കോള്‍ഡ് സ്റ്റോറേജില്‍ സൂക്ഷിച്ചാല്‍ അതിഭയാനകമായ ദുരന്തമാണ് ഉണ്ടാകാന്‍ പോകുന്നത്. അത്തരമൊരു ദുരന്തത്തിന് കാത്തിരിക്കാതെ ചേരങ്കൈ കടപ്പുറത്ത് കടലാക്രണം എന്നെന്നേക്കുമായി തടയാനും ഇപ്പോള്‍ ദുരിതത്തിലായ എല്ലാവരെയും പുനരധിവാസം ഉള്‍പ്പെടെ എല്ലാ സംവിധാനങ്ങളുമൊരുക്കിസഹായിക്കാനും സര്‍ക്കാര്‍ സമയം തീരെ പാഴാക്കാതെ തയ്യാറാകണമെന്ന് എന്‍.എ. നെല്ലിക്കുന്ന് ആവശ്യപ്പെട്ടു.

കടല്‍ ക്ഷോഭം: സത്വര നടപടി സ്വീകരിക്കണം- എന്‍.എ.നെല്ലിക്കുന്ന്

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
മാധുരി ദീക്ഷിത് ജഡ്ജായ റിയാലിറ്റി ഷോയില്‍ ശ്രീശാന്തിന്റെ ഡാന്‍സ്

Keywords:  Kasaragod, N.A.Nellikunnu, Nellikunnu, Cherangai, Attack, MLA demands relief for sea erosion victims.

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia