city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

എം എല്‍ എയും മറ്റു ജനപ്രതിനിധികളും ഭെല്‍ ഇ എം എല്‍ കമ്പനി സന്ദര്‍ശിച്ചു

കാസര്‍കോട്:(www.kasargodvartha.com 30/12/2017) ഏറ്റെടുക്കല്‍ നടപടികള്‍ എങ്ങുമെത്താതെ ഗുരുതര പ്രതിസന്ധി നേരിടുന്ന കാസര്‍കോട് ഭെല്‍ ഇ.എം.എല്‍ കമ്പനിയില്‍ എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എയും ജനപ്രതിനിധികളും സന്ദര്‍ശനം നടത്തി.

40 കോടി രൂപയുടെ ഓര്‍ഡറുകള്‍ നിലവിലുണ്ടായിട്ടും പ്രവര്‍ത്തന മൂലധനമില്ലാതെ ഉല്പാദനം മുടങ്ങുന്ന സാഹചര്യത്തില്‍ അടിയന്തിരമായി പ്രവര്‍ത്തന മൂലധനം ലഭ്യമാക്കാന്‍ നടപടികള്‍ വേണമെന്ന് യൂണിയനുകള്‍ ആവശ്യപ്പെട്ടു. കേന്ദ്ര സര്‍ക്കാരും, ഭെല്ലും കയ്യൊഴിഞ്ഞ സ്ഥാപനത്തെ സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് പ്രഖ്യാപിച്ചുവെങ്കിലും നടപടികള്‍ ഒന്നുമായിട്ടില്ല.

എം എല്‍ എയും മറ്റു ജനപ്രതിനിധികളും ഭെല്‍ ഇ എം എല്‍ കമ്പനി സന്ദര്‍ശിച്ചു

ജീവനക്കാരുടെ ശമ്പളം മുടങ്ങുന്ന സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ അടിയന്തിര ശ്രദ്ധ യുണ്ടാവാന്‍ മുഖ്യമന്ത്രി, വ്യവസായ വകുപ്പ് മന്ത്രി, ചീഫ് സെക്രട്ടറി എന്നിവരെ ഉടന്‍ കാണുമെന്ന് എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ. അറിയിച്ചു.

മൊഗ്രാല്‍പുത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഏ.ഏ.ജലീല്‍, സ്ഥിരം സമിതി ചെയര്‍മാന്‍ മുജീബ് കമ്പാര്‍, മാനേജിംഗ് ഡയരക്ടര്‍ എസ് ബസു, ഡി ജി എം ബാലകൃഷ്ണമേനോന്‍, എച്ച്.ആര്‍. മാനേജര്‍ വി.എസ്. സന്തോഷ് , തൊഴിലാളി സംഘടനാ നേതാക്കളായ കെ.പി.മുഹമ്മദ് അഷ്‌റഫ് , നാരായണന്‍ തെരുവത്ത്, പി.എം.അബ്ദുള്‍ റസാഖ്, വി.രത്‌നാകരന്‍, ടി.പി.മുഹമ്മദ് അനീസ് , കെ.എന്‍.ബാബു രാജന്‍, ടി.അബ്ദുള്‍ മുനീര്‍, സി അബ്ദുള്‍ റഷീദ്, മുകുന്ദന്‍ കളരി, ബി.എസ്. അബ്ദുല്ല സംബന്ധിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kasaragod, MLA, Visit, Bhel, Government, Chief minister, Industrial Minister, MLA And others visited bhel EML company

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia