Visit | കല്ലപ്പള്ളി കമ്മാടി ഏകാധ്യാപക വിദ്യാലയത്തിലെ പുനരധിവാസ ക്യാമ്പ് സന്ദർശിച്ച് എം.എൽ.എയും ജില്ലാ കളക്ടറും
വെള്ളരിക്കുണ്ട്: (KasaragodVartha) പനത്തടി ഗ്രാമത്തിലെ കല്ലപ്പള്ളി കമ്മാടി ഏകാധ്യാപക വിദ്യാലയത്തിൽ പ്രവർത്തിക്കുന്ന പുനരധിവാസ ക്യാമ്പ് ഇ. ചന്ദ്രശേഖരൻ എം.എൽ.എയും ജില്ലാ കളക്ടർ കെ. ഇമ്പശേഖരനും സന്ദർശിച്ചു. കുന്നിടിച്ചിൽ ഭീഷണിയെ തുടർന്ന് പത്തുകുടി പട്ടിക വർഗ്ഗ കോളനിയിലെ 13 കുടുംബങ്ങളെ സുരക്ഷിതമായി മാറ്റി സ്ഥാപിച്ചിരിക്കുകയാണ്.
5 പുരുഷന്‍മാരും 21 സ്ത്രീകളും 12 വയസില്‍ താഴെയുള്ള ഏഴ് കുട്ടികളുമായി 53 പേരാണ് ക്യാമ്പിലുള്ളത്. ഇവർക്കായി വനസംരക്ഷണ സമിതി നൽകിയ അവശ്യ സാധനങ്ങൾ എം.എൽ.എ വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ്, വാർഡ് മെമ്പർ രാധാകൃഷ്ണ ഗൗഡ, സബ് കളക്ടർ സൂഫിയാൻ അഹമ്മദ്, വെള്ളരിക്കുണ്ട് തഹസിൽദാർ പി.വി മുരളി എന്നിവരും സന്ദർശനത്തിൽ പങ്കെടുത്തു.
പനത്തടി ഗ്രാമ പഞ്ചായത്ത് സെക്രട്ടറി അറിയിച്ച വിവരമനുസരിച്ച്, ഈ കുടുംബങ്ങളിൽ നിന്നുള്ള 17 പേരെ ബന്ധുവീടുകളിൽ താമസിപ്പിച്ചിട്ടുണ്ട്.
#KeralaLandslide #DisasterRelief #RehabilitationCamp #Kerala #India