city-gold-ad-for-blogger

സ്ത്രീ സംരക്ഷണനിയമം: പുസ്തക പ്രകാശനം മന്ത്രി എം.കെ. മുനീര്‍ നിര്‍വ്വഹിക്കും

കാസര്‍കോട്: (www.kasargodvartha.com 20.11.2014) വനിതാ കമ്മീഷന്റെ സ്ത്രീ സംരക്ഷണനിയമങ്ങള്‍ എന്ന പുസ്തകം വെള്ളിയാഴ്ച പ്രകാശനം ചെയ്യും. വിദ്യാനഗറില്‍  സാമൂഹ്യനീതി ദിനാഘോഷത്തിന്റെ ഉദ്ഘാടന വേദിയില്‍ പഞ്ചായത്ത് സാമൂഹ്യ നീതി വകുപ്പ് മന്ത്രി എം.കെ മുനീര്‍ പുസ്തകത്തിന്റെ പ്രകാശനം നിര്‍വ്വഹിക്കും.

സ്ത്രീ സുരക്ഷയ്ക്ക് പ്രയോജനപ്പെടുന്ന 20 നിയമങ്ങളുടെ ലളിതമായ പരിഭാഷയാണ്  പുസ്തകത്തിന്റെ ഉളളടക്കം. ഈ നിയമങ്ങളുമായി ബന്ധപ്പെട്ട ഫോമുകളുടെയും മറ്റും  മാതൃകയും  പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അടിയന്തിര ഘട്ടങ്ങളില്‍ വിളിക്കേണ്ട പോലീസ്, വനിതാ, നിര്‍ഭയ, നോര്‍ക്ക,  ചൈല്‍ഡ് ലൈന്‍, ഷീടാക്‌സി തുടങ്ങി എഴുപതില്‍പ്പരം ഹെല്‍പ്പ്‌ലൈന്‍ നമ്പറുകളും  ഹൈവേ, റെയില്‍ അലേര്‍ട്ടുകളും അനുബന്ധമയി ചേര്‍ത്തിട്ടുണ്ട്.

ജില്ലകളിലെ പ്രൊട്ടക്ഷന്‍ ഓഫീസര്‍മാരുടെയും സാമൂഹ്യക്ഷേമ ഓഫീസര്‍മാരുടെയും വിവരങ്ങളും പുസ്തകത്തിലുണ്ട്. സ്ത്രീകള്‍ക്കുവേണ്ട വിവിധ സേവനങ്ങള്‍ ലഭ്യമാക്കുന്ന സംഘടനകളുടെ  മേല്‍വിലാസങ്ങള്‍ ജില്ലതിരിച്ച് ചേര്‍ത്തിട്ടുണ്ട്. വനിതാകമ്മീഷനെപ്പറ്റിയുളള വിവിധ വിവരങ്ങള്‍ അറിയാനുളള എസ്എംഎസ് സംവിധാനത്തിന്റെ വിശദാംശങ്ങളും പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

സ്ത്രീ സംരക്ഷണനിയമം: പുസ്തക പ്രകാശനം മന്ത്രി എം.കെ. മുനീര്‍ നിര്‍വ്വഹിക്കുംപരാതി നല്‍കാനും പരാതിയുടെ സ്ഥിതി അറിയാനും ഈ സംവിധാനത്തിലൂടെ കഴിയും. കമ്മീഷന്‍ അദ്ധ്യക്ഷ, അംഗങ്ങള്‍, സെക്രട്ടറി, ഡയറക്ടര്‍ എന്നിവരുടെ വിവരങ്ങള്‍ ഓരോ ജില്ലയിലെയും  ഷെല്‍ട്ടര്‍ ഹോമുകള്‍ സേവനദാതാക്കള്‍, ഫാമിലി കൗണ്‍സിലിംഗ് കേന്ദ്രങ്ങള്‍ തുടങ്ങിയവയുടെ വിവരങ്ങള്‍ അദാലത്തിന്റെ വിവരം എന്നിവയൊക്കെ എസ്എംഎസ് ലൂടെ അറിയാം.


വിവാഹനിയമങ്ങള്‍ വിവാഹമോചന നിയമം, കുടുംബകോടതി നിയമം, ജീവനാംശത്തിനുളള നിയമം, വീട്ടിലെയും, തൊഴിലിടത്തെയും പീഡനങ്ങളില്‍ നിന്നും സംരക്ഷണത്തിനുളള നിയമം, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ കുറ്റങ്ങളും ശിക്ഷകളും സൈബര്‍ കുറ്റകൃത്യങ്ങള്‍ വയോജന സംരക്ഷണ നിയമം, സ്ത്രീകളെ നിന്ദ്യമായി ചിത്രീകരിക്കല്‍നിരോധന നിയമം, ലിംഗനിര്‍ദ്ധാരണ നിരോധന നിയമം, അറസ്റ്റ് ചെയ്യുമ്പോള്‍ പാലിക്കേണ്ട നിബന്ധനകള്‍ തുടങ്ങി സ്ത്രീകള്‍ അറിയേണ്ട നിയമങ്ങളെല്ലാം  പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.


Keywords : M.K. Muneer, Kasaragod, Kerala, Book, Book Release, Women Commission.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia