ജില്ലാ കലക്ടര്‍ക്ക് മന്ത്രി എം.കെ മുനീറിന്റെ അഭിനന്ദനം
Nov 21, 2014, 17:10 IST
കാസര്‍കോട്: (www.kasargodvartha.com 21.11.2014) എന്‍ഡോസള്‍ഫാന്‍ മേഖലയിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ പ്രത്യേക താത്പര്യത്തോടെ മുന്‍കൈയെടുത്ത് നടപടികള്‍ സ്വീകരിക്കുന്ന ജില്ലാ കളക്ടര്‍ പിഎസ് മൂഹമ്മദ് സഗീറിന് മന്ത്രി ഡോ. എം.കെ മുനീറിന്റെ അഭിനന്ദനം. ജില്ലാ കളക്ടറുടെയും വകുപ്പ് ഡയറക്ടറും മുന്‍ ജില്ലാ കളകക്ടറുമായ വി.എന്‍ ജിതേന്ദ്രന്റെയും പരസ്പര സഹകരണത്തോടെയുളള പ്രവര്‍ത്തനം പ്രശ്‌നം പരിഹരിക്കാന്‍ വലിയ മുതല്‍കൂട്ടായെന്ന് മന്ത്രി പറഞ്ഞു.
സാമൂഹ്യനീതി വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പൂര്‍ണ്ണ പിന്തുണയും സഹകരണവും നല്‍കുന്ന സംസ്ഥാന വനിതാകമ്മീഷനെയും വനിതാക്ഷേമബോര്‍ഡിനെയും മന്ത്രി പ്രത്യേകം അഭിനന്ദിച്ചു. രണ്ട് വിഭാഗങ്ങള്‍ക്കും പൂര്‍ണ്ണ പ്രവര്‍ത്തനസ്വാതന്ത്ര്യം അനുവദിക്കുമെന്നും മന്ത്രി അറിയിച്ചു.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Kasaragod, District Collector, Minister, PS Muhammed Sageer, MK Muneer, Appreciates.
Advertisement:

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Kasaragod, District Collector, Minister, PS Muhammed Sageer, MK Muneer, Appreciates.
Advertisement: