എം കെ അബ്ദുല്ല അനുസ്മരണത്തിന്റെ ഭാഗമായി മൊഗ്രാലില്‍ തനിമ '2017 സംഘടിപ്പിക്കും
Apr 27, 2017, 12:30 IST
മൊഗ്രാല്‍: (www.kasargodvartha.com 27.04.2017) കാസര്‍കോടിന്റെ മണ്ണില്‍ എണ്ണമറ്റ മാപ്പിള കലാ സദസുകളൊരുക്കിയും, കാസര്‍കോടിന്റെ മാപ്പിളപ്പാട്ട് പൈതൃകം രാജ്യത്തിന്റെ നാനാഭാഗങ്ങളില്‍ എത്തിച്ചും ഏറെ ശ്രദ്ധേയനായ തനിമ അബ്ദുല്ല എന്ന എം കെ അബ്ദുല്ല ഇശല്‍ ഗ്രാമത്തില്‍ നിന്നു മണ്‍മറഞ്ഞു പോയിട്ട് മൂന്നു വര്‍ഷത്തോടടുക്കുമ്പോള്‍ അദ്ദേഹത്തിന്റെ ഓര്‍മയ്ക്കായി അനുസ്മരണ പരിപാടി സംഘടിപ്പിക്കുന്നു.
എം കെ അബ്ദുല്ലയുടെ ഓര്‍മകള്‍ പങ്കു വെക്കാനും അദ്ദേഹം നടത്തി പോന്നിരുന്ന 'തനിമ 'നിലനിര്‍ത്താനുമായി മൊഗ്രാലിലെ ഒരുകൂട്ടം യുവാക്കള്‍ വീണ്ടും കലാസ്‌നേഹികളെ ഇശല്‍ ഗ്രാമത്തിലേക്ക് വിളിക്കുകയാണ്. 2017 മെയ് ഏഴിന് ഞായറാഴ്ച വൈകുന്നേരം നാലു മണിക്ക് മൊഗ്രാല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടിലാണ് അനുസ്മരണ പരിപാടി ഒരുക്കുന്നത്. പരിപാടിയോടനുബന്ധിച്ചു മികച്ച കലാപ്രതിഭകള്‍ക്കുള്ള ആദരവ്, എം കെ അബ്ദുല്ല നിര്‍മിച്ച 'ഇശല്‍ ഗ്രാമം വിളിക്കുന്നു 'എന്ന ഡോക്യൂമെന്ററിയുടെ പ്രദര്‍ശനം, തുടര്‍ന്ന് ഇശല്‍ സന്ധ്യയും അരങ്ങേറും.
എം കെ അബ്ദുല്ലയുടെ മരണം ഇന്നും നാട്ടുകാരെയും കലാ സ്‌നേഹികളെയും ഏറെ നൊമ്പരപ്പെടുത്തുന്നുണ്ട്. ഇശല്‍ പെരുമ കൊണ്ട് ശ്രദ്ധേയമായ മൊഗ്രാല്‍ പ്രദേശത്തു ജനിച്ച എം കെ അബ്ദുല്ല തന്റെ ജീവിതം തന്നെ മാപ്പിളപ്പാട്ടിന് വേണ്ടി സമര്‍പ്പിച്ച വ്യക്തിത്വമാണ്. മാപ്പിള കലാ ആസ്വാദകരെ പ്രോത്സാഹിപ്പിക്കുന്നതിനും, ആദരിക്കുന്നതിനും വേണ്ടി അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നൂറുകണക്കിന് വേദികളൊരുക്കിയതും ഇന്നും ഓര്‍മകളില്‍ നിന്നു മറയുന്നില്ല. 2014 ഒക്ടോബര്‍ മാസം 17 നായിരുന്നു അബ്ദുല്ലയുടെ അന്ത്യം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Remembrance, Mogral, Kasaragod, Programme, Singer, MK Abdulla Mogral.