കഞ്ചാവ് മാഫിയകളുടെ അഴിഞ്ഞാട്ടത്തിനെതിരെ സമൂഹം ഒന്നിക്കണം: എം ജെ എം ജി സി സി
Oct 12, 2016, 09:00 IST
ദുബൈ: (www.kasargodvartha.com 12.10.2016) നെല്ലിക്കട്ട ടൗണില്‍ കഴിഞ്ഞ രാത്രി കഞ്ചാവ് ലോബികള്‍ അക്രമമഴിച്ചുവിടുകയും സ്ഥാപനങ്ങള്‍ക്കും ഓഫീസിനും കേടുവരുത്തുകയും ചെയ്ത സംഭവത്തില്‍ എം ജെ എം ജി സി സി ഉത്കണ്ഠ അറിയിച്ചു. സാമൂഹിക സുരക്ഷിതത്വത്തിനും നാടിന്റെ സമാധാനാന്തരീക്ഷത്തിനും ഭീഷണിയായി നെല്ലിക്കട്ടയിലും പരിസരപ്രദേശങ്ങളിലും വ്യാപിച്ചിരിക്കുന്ന ലഹരിമാഫിയകള്‍ക്കെതിരേ ശക്തമായ നിയമനടപടികള്‍ കൈകൊള്ളണമെന്നാവശ്യപ്പെട്ട് എം ജെ എം കമ്മിറ്റിയുടെ പ്രസിഡന്റും മഞ്ചേശ്വരം എം എല്‍ എ യുമായ പി ബി അബ്ദുറസാഖിന് എം ജെ എം ജി സി സി ഭാരവാഹികള്‍ കഴിഞ്ഞ ദിവസം ദുബൈയില്‍ വെച്ച് നിവേദനം നല്‍കിയിരുന്നു. ഇതിനു പ്രതികാരമായി നെല്ലിക്കട്ടയില്‍ കഞ്ചാവ് ലോബികള്‍ ആക്രമണം നടത്തുകയായിരുന്നു.
തങ്ങള്‍ക്കെതിരേ ശബ്ദിക്കുന്നവരെ അക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും എന്നത് ഇത്തരം ലോബികളുടെ തന്ത്രങ്ങളാണ്. ജില്ലയുടെ പലഭാഗത്തും ഇത്തരം ഒരുപാട് സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. നിയമപാലകരിലും മറ്റുമുള്ള സ്വാധീനങ്ങളും ഇവര്‍ക്കെതിരേ പരാതിപ്പെടാന്‍ ആരും മുന്നോട്ട് വരാത്തതും ഇവര്‍ക്ക് അഴിഞ്ഞാടാനുള്ള അവസരം ഉണ്ടാക്കുന്നു.
കൊച്ചു കുട്ടികളെ പോലും ലഹരിക്കടിമയാക്കി മാറ്റുന്ന ഈ ലോബികളെ ഈ മണ്ണില്‍ നിന്നും തുരത്താന്‍ സമൂഹം ഒറ്റക്കെട്ടായ് കൈകോര്‍ക്കണം. എല്ലാ വിഭാഗം ജനങ്ങളും ഈ സാമൂഹ്യ വിരുദ്ധര്‍ക്കെതിരേ ഒന്നിച്ചു നിന്നാല്‍ നാട്ടില്‍ സമാധാനം ഉണ്ടാവും. രാത്രികാലങ്ങളില്‍ സ്വന്തം മക്കളെ ഇവരുടെ പിടിയിലകപ്പെടാതെ കാക്കാന്‍ രക്ഷിതാക്കള്‍ ജാഗ്രത പാലിക്കണം.
ഉദ്യോഗതലത്തില്‍ ഇക്കാര്യം ബോധ്യപ്പെടുത്തി സത്വര നടപടികള്‍ കൈകൊള്ളാമെന്ന് എം എല്‍ എ ഭാരവാഹികള്‍ക്ക് ഉറപ്പ് നല്‍കി. ഇബ്രാഹിം ഐ പി എം, നംസീര്‍ നെല്ലിക്കട്ട, അബു എന്‍ എ, പി സി മുഹമ്മദ് തുടങ്ങിയവരാണ് എം എല്‍ എ യെ കണ്ടത്.
Keywords : Nellikkatta, Kasargod, Kanjavu, P.B. Abdul Razak, Petition, Threat, Social Security, Parents, Intoxication, Complaint, MJM GCC against Ganja mafia.