city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

തീവ്രവാദം ചെറുക്കാന്‍ സമന്വയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അനിവാര്യം: ശ്രീലങ്കന്‍ മന്ത്രി

തീവ്രവാദം ചെറുക്കാന്‍ സമന്വയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അനിവാര്യം: ശ്രീലങ്കന്‍ മന്ത്രി
 ദേളി: വിദ്യാഭ്യാസ അവകാശം നിഷേധിക്കപ്പെടുന്നതും അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയും ലോകത്ത് തീവ്രവാദവും വിധ്വംസക പ്രവര്‍ത്തനങ്ങളും വ്യാപിക്കുന്നതിന് കാരണമാണെന്ന് ശ്രീലങ്കന്‍ വാണിജ്യമന്ത്രി ബഷീര്‍ ശൈഖ് ദാവൂദ് അഭിപ്രായപ്പെട്ടു. ജാമിഅ സഅദിയ്യയുടെ പുതിയ സംരംഭമായ സഅദിയ്യ ഓര്‍ഫനേജ് ഹാന്‍ഡിക്രാഫ്റ്റ് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്ക സംരക്ഷണം നല്‍കുന്ന സ്ഥാപനങ്ങള്‍ കൂടുതലായി വളര്‍ന്നുവരണം. സഅദിയ്യ ഈ രംഗത്ത് നല്‍കുന്ന സേവനം മാതൃകാപരമാണ്. ശ്രീലങ്കയില്‍ ഇത്തരം സ്ഥാപനങ്ങളുടെ അഭാവമാണ് നിലവിലെ പ്രശ്‌നങ്ങള്‍ക്ക് പ്രധാന കാരണം. സഅദിയ്യയുടെ നേതൃത്വത്തില്‍ ശ്രീലങ്കയിലേക്ക് കൂടി വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുകയാണെങ്കില്‍ സര്‍ക്കാര്‍ എല്ലാ സഹായങ്ങളും നല്‍കും. രാജ്യത്ത് നന്മയും കാരുണ്യവും വളരാന്‍ സമന്വയ വിദ്യാഭ്യാ സ്ഥാപനങ്ങള്‍ അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.
അനാഥ വിദ്യാര്‍ഥികള്‍ക്ക് കൈത്തൊഴില്‍ കൂടി പരിശീലിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സഅദിയ്യയില്‍ ഹാന്‍ഡിക്രാഫ്റ്റ് ഇന്‍സ്റ്റിറ്റിയൂട്ട് തുടങ്ങിയത്.
എ പി അബ്ദുല്ല മുസ്‌ലിയാര്‍ മാണികോത്ത് അധ്യക്ഷത വഹിച്ചു. സയ്യിദ് ഇസ്മാഈല്‍ ഹാജി പ്രാര്‍ഥന നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ പാദൂര്‍ കുഞ്ഞാമു ഹാജി, ജമാല്‍ അമ്പലത്ത്, മാഹിന്‍ ഹാജി കല്ലട്ര, കെ പി ഹുസൈന്‍ സഅദി, പി ബി അഹമ്മദ് ഹാജി ചെങ്കള, ക്യാപ്റ്റന്‍ മുഹമ്മദ് ശരീഫ് കല്ലട്ര, എന്‍ എ അബൂബക്കര്‍ ഹാജി, മുല്ലച്ചേരി അബ്ദുര്‍ റഹ്മാന്‍ ഹാജി, കരീം തളങ്കര, അഹ്മദ് മൗലവി മേല്‍പറമ്പ, അബ്ദുല്‍ കരീം സഅദി ഏണിയാടി, ശാഫി ഹാജി കീഴൂര്‍, ഖാദര്‍ കുണ്ടംകുഴി, സി എം എ കരീം, കരീം പാണ്ടിത്തടം, ചിത്താരി അബ്ദുല്ല ഹാജി, അലിക്കുട്ടി ഹാജി, സി കെ ഖാദിര്‍, ഹമീദ് മൗലവി ആലംപാടി, അബ്ദുല്‍ സത്താര്‍ മലബാരി, അബ്ദുല്‍ സത്താര്‍ ചെമ്പിരിക്ക, അലി പൂച്ചക്കാട്, അമീര്‍ മലപ്പുറം തുടങ്ങിയവര്‍ പ്രസംഗിച്ചു. മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍ സ്വാഗതവും പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി നന്ദിയും പറഞ്ഞു.
തീവ്രവാദം ചെറുക്കാന്‍ സമന്വയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അനിവാര്യം: ശ്രീലങ്കന്‍ മന്ത്രി

തീവ്രവാദം ചെറുക്കാന്‍ സമന്വയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അനിവാര്യം: ശ്രീലങ്കന്‍ മന്ത്രി

 
Keywords: Kasaragod, Sa-adiya, Basheer Sheik Davood, Jamiya Sa-adiya Arabia, Deli.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia