Smart Anganwadi | കാസർകോട് വികസന പാക്കേജിൽ 'മിഷൻ അംഗൻവാടി'; 35 സ്മാർട്ട് അംഗൻവാടി കെട്ടിട നിർമ്മാണത്തിനായി 11.7156 കോടി
● 27 അംഗനവാടികളുടെ കെട്ടിട നിർമ്മാണം അന്തിമ ഘട്ടത്തിലാണ്.
● സ്വന്തമായി സ്ഥലം ലഭ്യമല്ലാത്ത അംഗനവാടിക്ക് സ്ഥലം കണ്ടെത്തുന്നതിനായി വിവിധങ്ങളായ പരിപാടികൾ ആരംഭിച്ചിട്ടുണ്ട്.
കാസർകോട്: (KasargodVartha) ജില്ലയിലെ 35 സ്മാർട്ട് അംഗൻവാടി കെട്ടിട നിർമ്മാണത്തിനായി 11.7156 കോടി രൂപയ്ക്ക് ഭരണാനുമതിയായി.
വനിതാ ശിശു വികസന വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ച് കാസർകോട് വികസന പാക്കേജിന്റെ നേതൃത്വത്തിൽ ജില്ലയിലെ എല്ലാ അംഗനവാടികൾക്കും സ്വന്തമായി ആധുനിക സൗകര്യങ്ങളോടു കൂടിയുള്ള കെട്ടിടം നിർമ്മിക്കുക എന്ന ലക്ഷ്യം മുൻ നിർത്തി, കാസർകോട് വികസന പാക്കേജിൽ ഏറ്റെടുത്ത 16 അംഗൻവാടികളുടെ കെട്ടിട നിർമ്മാണം പൂർത്തിയാക്കി ഉദ്ഘാടന സജ്ജമായി.
27 അംഗനവാടികളുടെ കെട്ടിട നിർമ്മാണം അന്തിമ ഘട്ടത്തിലാണ്. അതോടൊപ്പം 2024-25 സാമ്പത്തിക വർഷം ഇതുവരെയായി 20 അംഗൻവാടികളുടെ കെട്ടിട നിർമ്മാണത്തിന് ഭരണാനുമതിയായി. സ്വന്തമായി സ്ഥലം ലഭ്യമല്ലാത്ത അംഗനവാടിക്ക് സ്ഥലം കണ്ടെത്തുന്നതിനായി വിവിധങ്ങളായ പരിപാടികൾ ആരംഭിച്ചിട്ടുണ്ട്. സ്പോൺസർഷിപ്പ് മുഖേനയോ, സി.എസ്.ആർ ഫണ്ട് മുഖേനയോ, മറ്റു വകുപ്പുകള്‍ മുഖേനയോ 54 അംഗൻവാടികള്‍ക്ക് ആവശ്യമായ സ്ഥലം കണ്ടെത്താൻ ഊർജ്ജിത ശ്രമം നടത്തി വരികയാണ്. സ്പോൺസർഷിപ്പ് മുഖേന സ്ഥലം വിട്ടു നൽകാൻ തയ്യാറുണ്ടെങ്കിൽ അംഗൻവാടിക്ക് നിർദ്ദേശിക്കുന്ന വ്യക്തിയുടെയോ, സ്ഥാപനത്തിന്റെയോ പേര് നൽകുന്നതാണെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
ജില്ലാ കളക്ടർ ഇമ്പശേഖർ.കെ. ഐ.എ.എസ് ന്റെ അധ്യക്ഷതയിൽ ചേർന്ന കാസർകോട് വികസന പാക്കേജ് ജില്ലാതല കമ്മിറ്റി യോഗത്തിൽ 2024-25 സാമ്പത്തിക വർഷം 35 സ്മാർട്ട് അംഗൻവാടി കെട്ടിട നിർമ്മാണത്തിനായി ഭരണാനുമതി നൽകിയിട്ടുണ്ട്. ജില്ലയിലെ സ്വന്തമായി സ്ഥലമുള്ളതും, എന്നാല്‍ കാലപ്പഴക്കം ചെന്നതും, വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്നതുമായ അംഗൻവാടികൾക്ക് സ്മാർട്ട് അംഗൻവാടി കെട്ടിടങ്ങൾ നിർമ്മിക്കുന്നതിനായി ജില്ലാ വനിതാ ശിശു വികസന ഓഫീസർ നിർവ്വഹണ ഉദ്യോഗസ്ഥനായി മഞ്ചേശ്വരം നിയോജകമണ്ഡലത്തിലെ പുത്തിഗെ ഗ്രാമ പഞ്ചായത്തിലെ ദേരടുക്കയിൽസ്മാർട്ട് അംഗൻവാടിക്കായി 32.74 ലക്ഷം രൂപയും, ചെന്നിക്കൊടി അംഗൻവാടിക്കായി 35.61 ലക്ഷം രൂപയും, മംഗൽപാടി ഗ്രാമ പഞ്ചായത്തിലെ പ്രതാപ് നഗർ സ്മാർട്ട് അംഗൻവാടിക്കായി 27.44 ലക്ഷം രൂപയും, ഒബെർല ബേക്കൂർ അംഗൻവാടിക്കായി 34.47 ലക്ഷം രൂപയും, കുമ്പള ഗ്രാമ പഞ്ചായത്തിലെ നീരോളി അംഗൻവാടിക്കായി 32.56 ലക്ഷം രൂപയും, ആരിക്കാടി കടവത്ത് അംഗൻവാടിക്കായി 30 ലക്ഷം രൂപയും, മീഞ്ച ഗ്രാമ പഞ്ചായത്തിലെ നവോദയ നഗർ അംഗൻവാടിക്കായി 32.37 ലക്ഷം രൂപയും, പൈവളികെ ഗ്രാമ പഞ്ചായത്തിലെ കയർകട്ടെ അംഗൻവാടിക്കായി 33.50 ലക്ഷം രൂപയും, ചിപ്പാര്‍ അംഗൻവാടിക്കായി 31.85 ലക്ഷം രൂപയും, മഞ്ചേശ്വരം ഗ്രാമ പഞ്ചായത്തിലെ മച്ചംപാടി അംഗൻവാടിക്കായി 34 ലക്ഷം രൂപയും, എന്‍മകജെ ഗ്രാമ പഞ്ചായത്തിലെ സായ അംഗൻവാടിക്കായി 31.95 ലക്ഷം രൂപയും, വോർക്കാടി ഗ്രാമ പഞ്ചായത്തിലെ കജെപദവ് അംഗൻവാടിക്കായി 34.27 ലക്ഷം രൂപയുമാണ് അനുവദിച്ചത്.
കാസർകോട് നിയോജക മണ്ഡലത്തിലെകുമ്പഡാജെ ഗ്രാമ പഞ്ചായത്തിലെ ബാലച്ചിറ അംഗൻവാടിക്കായി 32.75 ലക്ഷം രൂപയും, മധൂർ ഗ്രാമ പഞ്ചായത്തിലെ ഷിരിബാഗിലു അംഗൻവാടിക്കായി 33.64 ലക്ഷം രൂപയും, കാറഡുക്ക ഗ്രാമ പഞ്ചായത്തിലെ ഗാഡിഗുഡ്ഡെ അംഗൻവാടിക്കായി 32.93 ലക്ഷം രൂപയുമാണ് വകയിരുത്തിയിട്ടുള്ളത്.
ഉദുമ നിയോജക മണ്ഡലത്തിലെ പള്ളിക്കര ഗ്രാമപഞ്ചായത്തിലെ തൊട്ടി സ്മാർട്ട് അംഗൻവാടിക്കായി 31.45 ലക്ഷം രൂപയും, തെക്കേക്കുന്ന് സ്മാർട്ട് അംഗൻവാടിക്കായി 27.16 ലക്ഷം രൂപയും, കുറ്റിക്കോൽ ഗ്രാമ പഞ്ചായത്തിലെ മലാംകുണ്ട് അംഗൻവാടിക്കായി 38.29 ലക്ഷം രൂപയും, മുളിയാര്‍ ഗ്രാമ പഞ്ചായത്തിലെ മുളിയാര്‍ സ്മാർട്ട് അംഗൻവാടിക്കായി 30.11 ലക്ഷം രൂപയും, ബെഞ്ചുകോർട്ട് അംഗൻവാടിക്കായി 31.91 ലക്ഷം രൂപയും, എൽ.ഐ.ഡി & ഇ.ഡബ്ല്യു എക്‌സി. എൻജിനീയർ നിർവ്വഹണ ഉദ്യോഗസ്ഥനായി അരിയിൽ സ്മാർട്ട് അംഗൻവാടിക്കായി 32.04 ലക്ഷം രൂപയും, പുല്ലൂർ പെരിയ ഗ്രാമ പഞ്ചായത്തിലെ ബിദിയാല്‍ സ്മാർട്ട് അംഗൻവാടിക്കായി 32.30 ലക്ഷം രൂപയും, പൊള്ളക്കട സ്മാർട്ട് അംഗൻവാടിക്കായി 27.51 ലക്ഷം രൂപയും, ഉദുമ ഗ്രാമ പഞ്ചായത്തിലെ കൊങ്ങിണിയൻ വളപ്പ് സ്മാർട്ട് അംഗൻവാടിക്കായി 27.65 ലക്ഷം രൂപയും, അങ്കക്കളരി സ്മാർട്ട് അംഗൻവാടിക്കായി 27.65 ലക്ഷം രൂപയും, ഉദുമ ഗ്രാമ പഞ്ചായത്തിലെ കൊങ്ങിണിയൻ വളപ്പ് സ്മാർട്ട് അംഗൻവാടി അംഗൻവാടിക്കായി 27.65 ലക്ഷം രൂപയും, അങ്കക്കളരി സ്മാർട്ട് അംഗൻവാടിക്കായി 27.65 ലക്ഷം രൂപയുമാണ് അനുവദിച്ചിട്ടുള്ളത്.
ജില്ലാ വനിതാ ശിശു വികസന ഓഫീസർ നിർവ്വഹണ ഉദ്യോഗസ്ഥനായി കാഞ്ഞങ്ങാട് നിയോജക മണ്ഡലത്തിലെ ബളാല്‍ ഗ്രാമ പഞ്ചായത്തിലെ കോട്ടക്കുന്ന് സ്മാർട്ട് അംഗൻവാടിക്കായി 33.57 ലക്ഷം രൂപയും, കോടോം ബേളൂര്‍ ഗ്രാമ പഞ്ചായത്തിലെ ബേളൂര്‍ അംഗൻവാടിക്കായി 42.46 ലക്ഷം രൂപയും, നേരംകാണാതടുക്കം അംഗൻവാടിക്കായി 35.05 ലക്ഷം രൂപയും, ഉദയപുരം അംഗൻവാടിക്കായി 33.39 ലക്ഷം രൂപയും, പനത്തടി ഗ്രാമ പഞ്ചായത്തിലെ പാണത്തൂര്‍ അംഗൻവാടിക്കായി 43.02 ലക്ഷം രൂപയുമാണ് വകയിരുത്തിയിട്ടുള്ളത്.
തൃക്കരിപ്പൂർ നിയോജക മണ്ഡലത്തിലെ വെസ്റ്റ് എളേരി ഗ്രാമ പഞ്ചായത്തിലെ കൂരാംകുണ്ട് സ്മാർട്ട് അംഗൻവാടിക്കായി 39.20 ലക്ഷം രൂപയും, ചെറുവത്തൂര്‍ ഗ്രാമ പഞ്ചായത്തിലെ പുതിയകണ്ടം അംഗൻവാടിക്കായി 37.05 ലക്ഷം രൂപയും, പടന്ന ഗ്രാമ പഞ്ചായത്തിലെ മാച്ചിക്കാട് അംഗൻവാടിക്കായി 31.27 ലക്ഷം രൂപയും, ഈസ്റ്റ് എളേരി ഗ്രാമ പഞ്ചായത്തിലെ അത്തിയടുക്കം അംഗൻവാടിക്കായി 48.09 ലക്ഷം രൂപയും, എല്‍.ഐ.ഡി & ഇ.ഡബ്ല്യു എക്‌സി. എന്‍ജിനീയര്‍ നിർവ്വഹണ ഉദ്യോഗസ്ഥനായി അരിയിരുത്തി സ്മാർട്ട് അംഗൻവാടിക്കായി 32.31 ലക്ഷം രൂപയുമാണ് അനുവദിച്ചിട്ടുള്ളത്.
ജില്ലയിലെ 35 സ്മാർട്ട് അംഗൻവാടി കെട്ടിട നിർമ്മാണത്തിനായി ആകെ 11.7156 കോടി രൂപയ്ക്ക് ഭരണാനുമതിയായിട്ടുണ്ട്. കെട്ടിട നിർമ്മാണത്തിന് അനുയോജ്യമായ സ്ഥലം ലഭ്യമല്ലാത്ത 54 അംഗൻവാടികള്‍ക്കും എം.എല്‍.എമാരുടെ നേതൃത്വത്തിൽ പ്രാദേശികമായ ഇടപെടൽ നടത്തി സൗജന്യമായോ മറ്റു വിധത്തിലോ അനുയോജ്യമായ സ്ഥലം കണ്ടെത്തി എത്രയും പെട്ടന്ന് കെട്ടിട നിർമ്മാണം ആരംഭിക്കുന്നതിന് ഇന്ന് ചേർന്ന കാസർകോട് വികസന പാക്കേജ് ജില്ലാ തല സമിതി യോഗത്തിൽ തീരുമാനിച്ചു.
ജില്ലയിൽ എല്ലാ അംഗൻവാടികള്‍ക്കും സ്വന്തമായി സ്മാർട്ട് അംഗൻവാടികെട്ടിടം നിർമ്മിക്കുന്ന മിഷൻ അംഗൻവാടി പദ്ധതി സഫലമാകുന്നതോടുകൂടി ഇന്ത്യയിൽ തന്നെ ഇത്തരത്തിൽ ഒരു നേട്ടം കൈവരിക്കുന്ന ആദ്യ ജില്ലയായി കാസർകോട് മാറും. സ്മാർട്ട് അംഗൻവാടി കെട്ടിടങ്ങൾ നിർമ്മിക്കുമ്പോള്‍ വൈദ്യുതീകരണം, കുടിവെള്ളം, ശുചീകരണം മുതലായ അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പുവരുത്തിയിട്ടുണ്ട്. ജില്ലയുടെ പൊതുവായ വികസനത്തിനും പ്രത്യേകിച്ച് സ്ത്രീകളുടെയും കുട്ടികളുടെയും ഉന്നമനത്തിന് കരുതൽ നൽകുന്ന പദ്ധതികളുടെ ടെണ്ടർ നടപടികള്‍ ഉടൻ ആരംഭിക്കുമെന്നും, നിഷ്‌കർഷിച്ച പൂർത്തീകരണ കാലാവധിക്കുള്ളില്‍ തന്നെ പൂർത്തീകരിക്കുമെന്നും ജില്ലാ കളക്ടർ അറിയിച്ചു.
#MissionAnganwadi #KasaragodDevelopment #SmartAnganwadi #WomenAndChildWelfare #AnganwadiConstruction #DevelopmentProjects