city-gold-ad-for-blogger

ഗള്‍ഫില്‍ നിന്നും സ്വര്‍ണവുമായെത്തിയ ശേഷം കാണാതായ യുവാവ് മുംബൈയിലെത്തി?

വിദ്യാനഗര്‍: (www.kasargodvartha.com 07.11.2018) ഗള്‍ഫില്‍ നിന്നും സ്വര്‍ണവുമായെത്തി എയര്‍പോര്‍ട്ടിലിറങ്ങിയ ശേഷം കാണാതായ യുവാവ് മുംബൈയിലെത്തിയതായി വിവരം. യുവാവിന്റെ മൊബൈല്‍ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് യുവാവും നാട്ടില്‍ നിന്നും ഇതേ ദിവസം പോയ സുഹൃത്തും മുംബൈയിലുള്ളതായി വിവരം ലഭിച്ചത്. വീട്ടിലെത്തിയില്ല.
ഗള്‍ഫില്‍ നിന്നും സ്വര്‍ണവുമായെത്തിയ ശേഷം കാണാതായ യുവാവ് മുംബൈയിലെത്തി?

മധൂര്‍ കോട്ടക്കണ്ണിയിലെ മുഹമ്മദ് ആരിഫിനെ (23)യാണ് കാണാതായത്. ഇക്കഴിഞ്ഞ ഒക്ടോബര്‍ 23ന് രാവിലെ കോഴിക്കോട് വിമാനത്താവളത്തില്‍ ആരിഫ് ഇറങ്ങിയതായി വ്യക്തമായിട്ടുണ്ട്. എന്നാല്‍ യുവാവ് വീട്ടിലെത്തിയിരുന്നില്ല. ആരിഫിന്റെ കൈയ്യില്‍ മധൂരിലെ ഒരു കുടുംബത്തില്‍പെട്ടവര്‍ 50 പവന്‍ സ്വര്‍ണം കൊടുത്തയച്ചിരുന്നു. എന്നാല്‍ തങ്ങളുടെ സ്വര്‍ണം കിട്ടിയില്ലെന്നും യുവാവിനെ കുറിച്ച് വിവരമില്ലെന്നും വ്യക്തമാക്കി ഇവരും പോലീസിനെ സമീപിച്ചിരുന്നു.

ആരിഫിനെ കാണാനില്ലെന്ന വീട്ടുകാരുടെ പരാതിയില്‍ കേസെടുത്ത പോലീസ് നടത്തിയ അന്വേഷണത്തില്‍ യുവാവ് കോഴിക്കോട്ട് തന്നെയുള്ളതായി സൂചന ലഭിച്ചിരുന്നു. 'സുഹൃത്ത് ഇസ്ഹാഖും ഒപ്പം ഉള്ളതായാണ് വിവരം. ഒന്നരമാസം മുമ്പാണ് ആരിഫ് അബുദാബിയിലേക്ക് പോയത്. അതേസമയം യുവാവ് മാതാവിനെ വിളിച്ച് തന്നെ അന്വേഷിക്കേണ്ടെന്നും അന്വേഷിച്ചാല്‍ കടുങ്കൈ ചെയ്യുമെന്നും അറിയിച്ചതായും ബന്ധുക്കള്‍ പോലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്.


കഴിഞ്ഞ ദിവസം വരെ ഇവര്‍ കോഴിക്കോട്ടുള്ളതായാണ് വിവരം ലഭിച്ചത്. ഇതിന് ശേഷം ഇവര്‍ ഗോവ - മുംബൈ അതിര്‍ത്തിയിലെത്തിയതായും സെബര്‍ സൈല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. കോഴിക്കോട്ടുള്ള ഒരു മൊബൈല്‍ ഷോപ്പില്‍ യുവാവ് തന്റെ പഴയ ഫോണ്‍ വിറ്റതായും പകരം അവിടെ നിന്നും പുതിയ മൊബൈല്‍ ഫോണ്‍ വാങ്ങിപ്പോയതായും കടയുടമ പോലീസിനെ അറിച്ചിരുന്നു.

Related News:
ഗള്‍ഫില്‍ നിന്നും സ്വര്‍ണവുമായെത്തി എയര്‍പോര്‍ട്ടിലിറങ്ങിയ യുവാവ് വീട്ടിലെത്തിയില്ല; പരാതിയുമായി ബന്ധുക്കള്‍ പോലീസില്‍, ദുരൂഹ സാഹചര്യത്തില്‍ കാണാതായ യുവാവിനു വേണ്ടി പോലീസ് അന്വേഷണം, സുഹൃത്തും ഒപ്പം പോയതായി സൂചന


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Youth, Missing, Kasaragod, News, Mumbai, Airport, Gold, Cyber cell, Investigation, Missing youth in Mumbai?
   < !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia