കത്തിനോടൊപ്പം താലിമാല ഊരിവെച്ച് നാടുവിട്ട യുവതി കാമുകനോടൊപ്പം പോലീസ് സ്റ്റേഷനില്‍ ഹാജരായി
Mar 24, 2018, 16:48 IST
കാഞ്ഞങ്ങാട്:(www.kasargodvartha.com 24/03/2018) കത്തിനോടൊപ്പം താലിമാല ഊരിവെച്ച് നാടുവിട്ട യുവതി കാമുകനോടൊപ്പം പോലീസ് സ്റ്റേഷനില്‍ ഹാജരായി. മാതോത്തെ ഹീറോ ഹോണ്ട ആക്ടീവ ഷോറൂമിലെ ജീവനക്കാരിയും ഗള്‍ഫുകാരനായ പടന്നക്കാട്ടെ റെനീഷിന്റെ ഭാര്യയുമായ ഇരിയ സ്വദേശിനി സഞ്ജു ദാസ് (23) ഇതേ ഷോറൂമിലെ മുന്‍ ജീവനക്കാരനായിരുന്ന കുശാല്‍നഗറിലെ അബ്ദുവിനൊപ്പം ശനിയാഴ്ച രാവിലെയാണ് ഹൊസ്ദുര്‍ഗ് പോലീസ് സ്റ്റേഷനില്‍ ഹാജരായത്.
ജോലി സ്ഥലത്ത് ഭര്‍ത്താവിന് താലിമാലയും കത്തും എഴുതിവെച്ചാണ് യുവതി സഹപ്രവര്‍ത്തകനായിരുന്ന യുവാവിനോടൊപ്പം നാടുവിട്ടത്. മാര്‍ച്ച് 17ന് ശനിയാഴ്ച രാവിലെയാണ് താലിമാലയും ഇനി തന്നെ അന്വേഷിക്കേണ്ടതില്ലെന്ന കുറിപ്പും അടങ്ങിയ കവര്‍ ഷോറൂം മാനേജരുടെ കൈയ്യില്‍ ഏല്‍പ്പിച്ച് സഞ്ജു ഷോറൂമില്‍ നിന്നും ഇറങ്ങിയത്. സഞ്ജു വീട്ടില്‍ നിന്നും ഇറങ്ങുമ്പോള്‍ വൈകിട്ട് ബൈക്കുമായി ഷോറൂമിലേക്ക് വരാമെന്നും ഒരുമിച്ച് സഞ്ജുവിന്റെ ഇരിയയിലെ വീട്ടിലേക്ക് പോകാമെന്നും റെനീഷ് പറഞ്ഞിരുന്നു. ഇതനുസരിച്ച് ഷോറൂമിലെത്തിയപ്പോഴാണ് താലിമാല അഴിച്ചുവെച്ച് ഭാര്യ നാടുവിട്ടതായി റെനീഷ് മനസിലാക്കിയത്.
റെനീഷിന്റെ പരാതിയില്‍ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുന്നതിനിടയിലാണ് അബ്ദുവും സഞ്ജുവും പോലീസ് സ്റ്റേഷനില്‍ കീഴടങ്ങിയത്. മൂന്നര വയസുള്ള മകളെ വീട്ടിലാക്കി നാടുവിട്ട സഞ്ജു എറണാകുളത്തായിരുന്ന അബ്ദു താമസിക്കുന്ന മുറിയിലേക്കാണ് പോയത്. ഇവിടെ ഏതാനും ദിവസം ചെലവഴിച്ച ശേഷം കുമ്പളയില്‍ അബ്ദുവിന്റെ പിതാവിന്റെ ബന്ധുവീട്ടിലെത്തി താമസിച്ചുവരികയായിരുന്നു. തങ്ങളെ പോലീസ് അന്വേഷിക്കുന്നുണ്ടെന്നറിഞ്ഞാണ് സഞ്ജു പോലീസ് സ്റ്റേഷനില്‍ ഹാജരായത്. ഉച്ചകഴിഞ്ഞ് സഞ്ജുവിനെ കോടതിയില്‍ ഹാജരാക്കു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kanhangad, Kasaragod, Police-station,Complaint, Case, Husband, Court, Missing women and lover present at police station