കാണാതായ പെണ്‍കുട്ടിയെ കാമുകനൊപ്പം കണ്ടെത്തി; വീടുവിട്ടത് വീട്ടുകാര്‍ കല്യാണത്തിന് സമ്മതിക്കാതിരുന്നതോടെ, ഒടുവില്‍ കോടതിയില്‍ നിന്നും ബന്ധുക്കളോടൊപ്പം പോയി
Jan 11, 2019, 21:20 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 11.01.2019) കല്ലൂരാവിയില്‍ നിന്നും കാണാതായ പെണ്‍കുട്ടിയെ കാമുകനൊപ്പം കണ്ടെത്തി. കോടതിയില്‍ നിന്നും പെണ്‍കുട്ടി ബന്ധുക്കളോടൊപ്പം പോയി. കഴിഞ്ഞ ദിവസമാണ് കല്ലൂരാവിയിലെ 19കാരിയെ കാണാതായത്. സംഭവത്തില്‍ സഹോദരീ ഭര്‍ത്താവിന്റെ പരാതിയില്‍ ഹൊസ്ദുര്‍ഗ് പോലീസാണ് കേസെടുത്ത് അന്വേഷണം നടത്തിവരുന്നതിനിടെയാണ് കാമുകനൊപ്പമാണെന്ന് വ്യക്തമായത്.
തുടര്‍ന്ന് പോലീസ് സ്റ്റേഷനിലെത്തിയ പെണ്‍കുട്ടിയെ അന്വേഷണ ഉദ്യോഗസ്ഥന്‍ ഉച്ചയോടെ ഹൊസ്ദുര്‍ഗ് ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കുകയായിരുന്നു. രണ്ടുവര്‍ഷമായി പെണ്‍കുട്ടിയും യുവാവും തമ്മില്‍ പ്രണയത്തിലായിരുന്നതായി പോലീസ് കണ്ടെത്തി. ഇതിനിടെ ഗള്‍ഫില്‍ പോയ യുവാവ് ഒരാഴ്ച മുമ്പാണ് നാട്ടിലെത്തിയത്. പെണ്‍കുട്ടിയെ വിവാഹം ആലോചിച്ചെങ്കിലും ബന്ധുക്കള്‍ സമ്മതിച്ചിരുന്നില്ല. ഇതോടെയാണ് പെണ്‍കുട്ടി യുവാവിനൊപ്പം വീടുവിട്ടത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Missing woman found with Lover, Kanhangad, Missing, Girl, Court, Kasaragod, News