ചിറ്റാരിക്കാലില്‍ നിന്നും കാണാതായ നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയെ കാസര്‍കോട്ട് കാമുകനൊപ്പം കണ്ടെത്തി; കോടതിയില്‍ നിന്നും വീട്ടുകാര്‍ക്കൊപ്പം പോയി
Sep 6, 2015, 10:51 IST
കാസര്‍കോട്: (www.kasargodvartha.com 06/09/2015) ചിറ്റാരിക്കാലില്‍ നിന്നും കാണാതായ നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയെ കാസര്‍കോട്ട് കാമുകനൊപ്പം കണ്ടെത്തി. ചിറ്റാരിക്കാല്‍ പാലാവയല്‍ സ്വദേശിനിയായ 20 കാരിയെയാണ് കഴിഞ്ഞ ദിവസം കാസര്‍കോട് നായന്മാര്‍മൂലയിലെ വാടകവീട്ടില്‍ ചീര്‍ക്കയം സ്വദേശിയായ യുവാവിനൊപ്പം പോലീസ് കണ്ടെത്തിയത്. യുവതിയെ വനിതാ പോലീസിന്റെ സഹായത്തോടെ വെള്ളരിക്കുണ്ട് സി ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഹൊസ്ദുര്‍ഗ് കോടതിയില്‍ ഹാജരാക്കി.
താന്‍ മാതാപിതാക്കള്‍ക്കൊപ്പം പോകുന്നുവെന്ന് യുവതി അറിയിച്ചതിനെ തുടര്‍ന്ന് കോടതി സ്വന്തം ഇഷ്ടത്തിന് വിട്ടു. ഇക്കഴിഞ്ഞ ആഗസ്റ്റ് 25 നാണ് യുവതിയെ കാണാനില്ലെന്ന് കാണിച്ച് പിതാവ് ചിറ്റാരിക്കാല്‍ പോലീസില്‍ പരാതി നല്‍കിയത്. ബാംഗ്ലൂരില്‍ നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയായ യുവതി ഓണ അവധിക്ക് നാട്ടിലെത്തിയതായിരുന്നു.
യുവതിയുടെ തിരോധാനം സംബന്ധിച്ച് ചിറ്റാരിക്കാല്‍ പോലീസ് കേസെടുക്കുകയും അന്വേഷണ ചുമതല വെള്ളരിക്കുണ്ട് സി.ഐ. ടി.പി. സുമേഷ് ഏറ്റെടുക്കുകയുമായിരുന്നു. സൈബര്‍ സെല്ലിന്റെ സഹായത്തോടെ പോലീസ് നടത്തിയ അന്വേഷണത്തിലാണ് യുവതി കാസര്‍കോട്ടുണ്ടെന്ന് വ്യക്തമായത്. തുടര്‍ന്ന് നായന്മാര്‍മൂലയിലെ വാടകവീട്ടില്‍ കാമുകനോടൊപ്പം യുവതിയെ കണ്ടെത്തുകയും കോടതിയില്‍ ഹാജരാക്കുകയുമായിരുന്നു.
Keywords: Missing, Kasaragod, Kerala, chittarikkal, House, Parents, complaint, Police, case, Love, Missing woman found in Kasaragod.