കാണാതായ അധ്യാപികയെ പൊന്നാനിയില്‍ കണ്ടെത്തി
Oct 14, 2013, 19:48 IST
ബദിയടുക്ക: കാണാതായ അധ്യാപികയെ പെന്നാനിയില്‍ കണ്ടെത്തി. പെര്‍ള, കുരിയടുക്കയിലെ ശങ്കര ഭട്ടിന്റെ മകള്‍ ശ്രുതി(23)യെ ആണ് പെന്നാനിയില്‍ കണ്ടെത്തിയത്. നെല്ലിക്കട്ടയിലെ ഒരു വിദ്യാഭ്യാസ സ്ഥാപനത്തില്‍ അധ്യാപികയായിരുന്നു. മംഗലാപുരത്ത് അധ്യാപിക പരിശീലനത്തിനു ചേരാനിരിക്കെ ഒക്‌ടോബര്‍ ഏഴിന് ഉച്ചയോടെയാണ് ഇരിയണ്ണിയിലുള്ള മാതൃ സഹോദരിയുടെ വീട്ടില്‍ പോകുന്നുവെന്ന് പറഞ്ഞ് വീട്ടില്‍ നിന്നുമിറങ്ങിയത്
തിരിച്ചെത്താത്തിനെ തുടര്‍ന്ന് അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്നാണ് ബദിയടുക്ക പോലീസില്‍ പരാതി നല്‍കിയത്. അന്വേഷണത്തിനിടയിലാണ് ശ്രുതി പൊന്നാനിയില്‍ കണ്ടെത്തിയത്.വിവരമറിഞ്ഞ് അവിടെ എത്തിയ പോലീസും ബന്ധുക്കളും ചേര്‍ന്ന് ശ്രുതിയെ കൂട്ടി ബദിയടുക്കയിലെത്തി.
യുവതിയുടെ മൊഴിയെടുത്ത ശേഷം കോടതിയില്‍ ഹാജറാക്കുമെന്ന് പോലീസ് പറഞ്ഞു.
അതിനിടയില്‍ ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് ചന്തേര പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ നിന്നും കാണാതായ മറ്റ് രണ്ട് യുവതികള്‍കൂടി പൊന്നാനിയില്‍ ഉണ്ടതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. പടന്ന തെക്കേക്കാട്ടെ കെ. സജ്‌ന (23), പടന്ന കടപ്പുറത്തെ സജിത (27) എന്നിവരെ കുറിച്ചുള്ള സൂചനയാണ് ലഭിച്ചത്. വിവരമറിഞ്ഞ് ചന്തേര പോലീസ് പൊന്നാനിയിലേക്ക് തിരിച്ചിട്ടുണ്ട്.
നേരത്തെ പടന്നയിലെ ഒരു കടയില്‍ ജീവനക്കാരികളായിരുന്നു ഇരുവരും.
Also read:
Keywords: Kasaragod, Kerala, Missing, Woman, Teacher, Nellikatta, Badiyadukka, Police, complaint, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
Advertisement:






