കൂട്ടുകാരോടൊപ്പം പുഴയില്‍ കുളിക്കാനിറങ്ങിയ പ്ലസ്ടു വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി
May 3, 2020, 16:55 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 03.05.2020) കൂട്ടുകാരോടൊപ്പം പുഴയില്‍ കുളിക്കാനിറങ്ങിയ പ്ലസ്ടു വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി.
ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലിനൊടുവില്‍ 4.10 മണിയോടെയാണ് മൃതദേഹം കണ്ടെത്താനായത്. അരയി പാലത്തിന് സമീപം കുളിക്കുന്നതിനിടയിലാണ്
അരയി കടവിലെ രാജന്‍ - ബിന്ദു ദമ്പതികളുടെ മകന്‍ ഋതിന്‍ രാജ് എന്ന ലാലു (17) വിനെ പുഴയില്‍ കാണാതായത്. മറ്റ് രണ്ട് കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ ലാലു മുങ്ങി താഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവര്‍ നാട്ടുകാരെയും ഫയര്‍ഫോഴ്‌സിനെയും വിവരമറിയിച്ചതനുസരിച്ചാണ് തിരച്ചില്‍ നടത്തിയത്.
ഹൊസ്ദുര്‍ഗ്ഗ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ് ടു വിദ്യാര്‍ഥിയാണ്. സഹോദരി: റിയ രാജ്. അച്ഛന്‍ രാജന്‍ ഗള്‍ഫിലാണ്.
Keywords: Kasaragod, Kerala, Kanhangad, News, Missing, Student, Dead body, Missing students's dead body found