തൃക്കരിപ്പൂരില്‍ നിന്നും കാണാതായ മൂന്ന് സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ മംഗളൂരുവില്‍ കണ്ടെത്തി
Oct 19, 2016, 12:54 IST
തൃക്കരിപ്പൂര്‍: (www.kasargodvartha.com 19/10/2016) തൃക്കരിപ്പൂരില്‍ നിന്നും കാണാതായ മൂന്ന് സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ മംഗളൂരുവില്‍ കണ്ടെത്തി. തൃക്കരിപ്പൂര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ 10-ാം ക്ലാസ് വിദ്യാര്‍ത്ഥിയേയും, ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥി തൃക്കരിപ്പൂര്‍ കഞ്ചിയിലെ കുട്ടിയേയും, തൃക്കരിപ്പൂര്‍ കൈക്കോട്ട് കടവ് സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയായ കാഞ്ഞങ്ങാട് ബല്ലാകടപ്പുറത്തെ കുട്ടിയേയുമാണ് കാണാതായത്.
ചൊവ്വാഴ്ച രാവിലെ സ്‌കൂളിലേക്ക് പോകുന്നുവെന്ന് പറഞ്ഞാണ് ഇവര്‍ മൂന്നുപേരും പോയത്. പിന്നീട് വീട്ടിലും താമസസ്ഥലത്തും എത്താത്തതിനെതുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് ഇവരെ കാണാതായ വിവരം അറിഞ്ഞത്. ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം നടത്തിയപ്പോഴാണ് ഇവരെ മംഗളൂരു റെയില്‍വേ സ്‌റ്റേഷനില്‍ കണ്ടെത്തിയത്. കുട്ടികളെ ചന്തേര സ്‌റ്റേഷനിലെത്തിച്ചു. ഇവരെ ബുധനാഴ്ച ഉച്ചയോടെ കോടതിയില്‍ ഹാജരാക്കിയശേഷം വീട്ടുകാര്‍ക്കൊപ്പം വിടുമെന്ന് പോലീസ് പറഞ്ഞു.
Keywords: Trikaripur, Missing, Students, Kasaragod, Kerala, Mangalore, Found, Missing students found in Mangalore