ചന്തേരയില്‍നിന്നും കാണാതായ വിദ്യാര്‍ത്ഥിയെ റെയില്‍വേ പോലീസ് തലശ്ശേരിയില്‍ കണ്ടെത്തി
Sep 24, 2016, 11:51 IST
ചന്തേര: (www.kasargodvartha.com 24/09/2016) ചന്തേരയില്‍നിന്നും കാണാതായ വിദ്യാര്‍ത്ഥിയെ തലശ്ശേരിയില്‍ റെയില്‍വേ പോലീസ് കണ്ടെത്തി. ചന്തേര ഗവണ്‍മെന്റ് യു പി സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയും ചന്തേരയിലെ ഇബ്രാഹിമിന്റെ മകനുമായ മുഹമ്മദ് ഷാഫി(12)യെയാണ് തലശ്ശേരി റെയില്‍വേ സ്‌റ്റേഷനില്‍ കണ്ടെത്തിയത്.
കുട്ടിയെ കാണാതായതിനെതുടര്‍ന്ന് റെയില്‍വേ പോലീസിനും എല്ലാ പോലീസ് സ്‌റ്റേഷനുകളിലും വിവരം കൈമാറിയിരുന്നു. കുട്ടിയെ തനിച്ച് റെയിവേ സ്‌റ്റേഷനില്‍ കാണപ്പെട്ടതിനെതുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് ചന്തേരയില്‍നിന്നും കാണാതായ കുട്ടിയാണെന്ന് വ്യക്തമായത്.
കുട്ടിയെ അന്വേഷിക്കുന്ന നീലേശ്വരം സി ഐയുടെ സ്‌ക്വാഡ് തലശ്ശേരിയില്‍നിന്നും ചന്തേരയിലെത്തിച്ചിട്ടുണ്ട്. ശനിയാഴ്ച ഉച്ചയോടെ കോടതിയില്‍ ഹാജരാക്കി ബന്ധുക്കള്‍ക്കൊപ്പം അയക്കും.
വ്യാഴാഴ്ച രാവിലെ സ്‌കൂളിലേക്കാണെന്ന് പറഞ്ഞാണ് മുഹമ്മദ് ഷാഫി പോയത്. വീട്ടില്‍ തിരിച്ചെത്താത്തതിനെതുടര്‍ന്ന് അന്വേഷിച്ചപ്പോള്‍ സ്‌കൂളില്‍ ചെന്നിട്ടില്ലെന്നും വ്യക്തമായിരുന്നു. ട്രെയിന്‍കയറിയാണ് കുട്ടി തലശ്ശേരിയിലെത്തിയതെന്നാണ് സൂചന.
Keywords: Chandera, Kasaragod, Kerala, Missing, Missing student found in Thalassery