പ്രദീപ് രാജ് ആക്ഷന്‍ കമ്മിറ്റി; ബഹുജന പ്രക്ഷോഭം ആരംഭിക്കും
Jun 23, 2012, 17:36 IST
കാസര്‍കോട്: കപ്പലില്‍ ജോലി ചെയ്യവെ ദുരൂഹസാഹചര്യത്തില്‍ കാണാതായ പ്രദീപ് രാജിന്റെ തിരോധാനത്തിലെ സത്യാവസ്ഥ പുറത്തു കൊണ്ട് വരുന്നതിന് വേണ്ടി ജനകീയ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചു.
മുഖ്യമന്ത്രി, പ്രധാനമന്ത്രി ഉള്‍പ്പടെയുള്ളവര്‍ക്ക് നിവേദനം നല്‍കാനും പ്രദീപ് രാജ് തിരോധനത്തിലെ നിജസ്ഥിതി പുറത്ത് കൊണ്ടുവരുന്നത് വരെ ജനകീയ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കാനും തീരുമാനമായി. സമരപ്രഖ്യാപന കണ്‍വെന്‍ഷനില്‍ പ്രദീപ് രാജിന്റെ മാതാപിതാക്കള്‍ ഉള്‍പ്പെടെ നൂറ് കണക്കിനാളുകള്‍ പങ്കെടുത്തു.
സുബൈര്‍ പടുപ്പിന്റെ അദ്ധ്യക്ഷന്‍തയില്‍ അമ്പലത്തറ കുഞ്ഞികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. എസ്. കുമാര്‍ (ബി.ജെ.പി), മാധവന്‍ മാസ്റ്റര്‍ (മധൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്), അസീസ് കടപ്പുറം (ഐ.എന്‍.എല്‍), ഐ.എസ്. സക്കീര്‍ ഉസൈന്‍ (പി.ഡി.പി), വിനോദ് രാമന്തളി (സി.പി.എം), ടി.ജി. ശീതുറൈ, മുഹമ്മദ് ബെള്ളൂര്‍, ഹമീദ് സീസണ്‍, കെ.എച്ച്. മുഹമ്മദ്, വിട്ടല്‍ ഷെട്ടി, തുടങ്ങിയവര്‍ സംബന്ധിച്ചു.
വിജയലക്ഷി കടമ്പിന്‍ചാല്‍ സ്വാഗതവും, കുഞ്ഞികൃഷ്ണന്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു.
ആക്ഷന്‍ കമ്മിറ്റി രക്ഷാധികാരികള്‍: അമ്പലത്തറ കുഞ്ഞികൃഷ്ണന്‍, വത്സന്‍ മാസ്റ്റര്‍, അജിത് കുമാര്‍ ആസാദ് എസ്. കുമാര്‍, അസീസ് കടപ്പുറം, മാധവന്‍ മാസ്റ്റര്‍.
പി.എം. സുബൈര്‍ പടുപ്പ് (ചെയര്‍മാന്‍), വാഴയില്‍ മേരി, ബിട്ടല്‍ ഷെട്ടി, ഐ.എസ്. സക്കീര്‍ ഹുസൈന്‍, ശശിധരന്‍ കോളിയടുക്കം, മുഹമ്മദ് കുട്ടിയാനം, ടി.ജി. ഗീതു റൈ, കെ.എച്ച്. മുഹമ്മദ് (വൈസ് ചെയര്‍മാന്‍മാര്‍). വിജയലക്ഷ്മി കടംമ്പന്‍ചാല്‍ (ജനറല്‍ കണ്‍വീനര്‍). കുഞ്ഞികൃഷ്ണന്‍ മാസ്റ്റര്‍, ഹമീദ് സീസണ്‍, സുശീല കുഡ്‌ലു, വിനോദ് രാമന്തളി, മോഹനന്‍ മാങ്ങാട്, നാരായണന്‍ മോഹിനി (കണ്‍വീനര്‍മാര്‍). ശ്യാമപ്രസാദ് (ട്രഷറര്‍) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.
കോഴിക്കോട് കപ്പലില്‍ നിന്ന് ദുരൂഹ സാഹചര്യത്തില്‍ കാണാതായ സനജിന്റെ മാതാപിതാക്കള്‍ സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാന്‍ കണ്‍വെന്‍ഷനിലെത്തിയിരുന്നു.
Keywords: Kasaragod, Pratheeb Raj, Action Committee.