കാഞ്ഞങ്ങാട്ടുനിന്നും കാണാതായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ ബംഗളൂരുവില്‍ കണ്ടെത്തി
Dec 7, 2016, 09:06 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 07/12/2016) കാഞ്ഞങ്ങാട്ടുനിന്നും കാണാതായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ ബംഗളൂരുവില്‍ കണ്ടെത്തി. ബല്ല സ്വദേശിനിയായ പെണ്‍കുട്ടിയെയാണ് മൂന്നുദിവസം മുമ്പ് കാണാതായത്. ഒരു യുവാവിനെയും പെണ്‍കുട്ടിക്കൊപ്പം കാണാതായിരുന്നു.
ഇതുസംബന്ധിച്ച് വീട്ടുകാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെയാണ് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി ബംഗളൂരുവിലുണ്ടെന്ന വിവരം ലഭിച്ചത്. പോലീസ് ബംഗളൂരുവിലെത്തി പെണ്‍കുട്ടിയെ കണ്ടെത്തി. വിദ്യാര്‍ത്ഥിനിയെയും കൊണ്ട് പോലീസ് നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്. കാമുകനോടൊപ്പമാണ് പെണ്‍കുട്ടി ബംഗളൂരുവില്‍ തങ്ങിയിരുന്നത്.

Keywords: Missing, Girl, Kasaragod, Kanhangad, Student, Missing Plus one students located in Bangalore