city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

അബ്ദുല്‍ ജലീലിന്റെ തിരോധാനം: അന്വേഷണം ഊര്‍ജിതമാക്കണമെന്ന് സിപിഎം

കാസര്‍കോട്: (www.kasargodvartha.com 06/01/2015) ദുബൈയില്‍ നിന്നും നാട്ടിലേക്ക് വരുന്നതിനിടെ മംഗളൂരുവില്‍ വിമാനമിറങ്ങിയതിന് ശേഷം കാണാതായ കാസര്‍കോട് അംഗടിമുഗര്‍ സ്വദേശി അബ്ദുല്‍ ജലീലിനെ (30) കണ്ടെത്തുന്നതിനായി അന്വേഷണം ഊര്‍ജിതമാക്കണമെന്ന് സിപിഎം. ജലീലിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി, ആഭ്യന്തരമന്ത്രി, എം.പി, എം.എല്‍.എ, ജില്ലാ പോലീസ് മേധാവി എന്നിവര്‍ക്ക് പരാതി നല്‍കാന്‍ സി.പി.എം ബാഡൂര്‍ ലോക്കല്‍ കമ്മിറ്റി തീരുമാനിച്ചു.

പുത്തിഗെ പഞ്ചായത്ത് പ്രസിഡണ്ട് പനിയ പാടിയും, സി.പി.എം ലോക്കല്‍ കമ്മിറ്റി നേതാക്കളും യുവാവിനെ കണ്ടെത്താനുള്ള എല്ലാ ശ്രമങ്ങളും നടത്തുമെന്ന് വീട് സന്ദര്‍ശിച്ച ശേഷം ബന്ധുക്കള്‍ക്ക് ഉറപ്പുനല്‍കി.

2014 ഡിസംബര്‍ 19നാണ് അംഗടിമുഗര്‍ ബെറുവം സ്വദേശിയായ അബ്ദുല്‍ ജലീലിനെ കാണാതായത്. കല്‍ബയില്‍ ഫാന്‍സി കട നടത്തുന്ന ജലീല്‍ പിതാവിന്റെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാനാണ് നാട്ടിലേക്ക് വന്നത്. വ്യാഴാഴ്ച ദുബൈ എയര്‍പോര്‍ട്ടില്‍ നിന്നും എയര്‍ ഇന്ത്യ എക്‌സ്പ്രസിലാണ് ജലീല്‍ മംഗളൂരുവിലേക്ക് വന്നത്. വെള്ളിയാഴ്ച രാവിലെ 7.15ന് മംഗളൂരു വിമാനത്താവളത്തില്‍ ഇറങ്ങിയ എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ ജലീല്‍ യാത്രചെയ്തിരുന്നതായി എയര്‍പോര്‍ട്ട് അധികൃതര്‍ ബന്ധുക്കള്‍ക്ക് വിവരം നല്‍കിയിരുന്നു. വിമാനമിറങ്ങിയ ജലീല്‍ പുറത്തുകടന്നതായി രേഖകളിലുണ്ട്. തുടര്‍ന്ന് ഒരു വെള്ള മാരുതി ആള്‍ട്ടോ കാറില്‍ വിമാനത്താവളത്തില്‍നിന്ന് പുറത്തേക്ക് പോയതായി സിസിടിവി ദൃശ്യങ്ങളിലുണ്ട്. കാറിന്റെ നമ്പര്‍ വ്യക്തമല്ല. നാട്ടില്‍നിന്ന് കാര്‍ വരേണ്ടെന്നും സുഹൃത്തുകള്‍ക്കൊപ്പം എത്താമെന്നും ജലീല്‍ നേരത്തെ വീട്ടുകാരെ വിളിച്ച് അറിയിച്ചിരുന്നു. എന്നാല്‍ വീട്ടിലെത്തിയിരുന്നില്ല. ഇതു സംബന്ധിച്ച് വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കിയെങ്കിലും യാതൊരു നടപടി സ്വീകരിച്ചില്ലെന്ന് വീട്ടുകാര്‍ പറയുന്നു.

അഞ്ച് പെണ്‍ മക്കളുള്ള കുടുംബത്തിലെ ഏക ആണ്‍ തരിയെ കാണാതായതോടെ വിറങ്ങലിച്ചു നില്‍ക്കുകയാണ് കുടുംബം.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

അബ്ദുല്‍ ജലീലിന്റെ തിരോധാനം: അന്വേഷണം ഊര്‍ജിതമാക്കണമെന്ന് സിപിഎം

Related News:
മംഗളൂരു എയര്‍പോര്‍ട്ടില്‍ വിമാനമിറങ്ങിയ കാസര്‍കോട് സ്വദേശിയെ കാണാതായി
മംഗളൂരുവില്‍ വിമാനമിറങ്ങിയതിന് ശേഷം കാണാതായ കാസര്‍കോട് സ്വദേശി അജ്മീരിലേക്ക് പോയതായി സൂചന
Keywords : Kasaragod, Kerala, Missing, Complaint, Police, CPM, Visit, Leader, Abdul Jaleel, Missing of youngster: CPM demands probe. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia