ഒഴുക്കില്‍പ്പെട്ട എസ് ഐ പഞ്ചായത്ത് അനാസ്ഥയുടെ ഇര; ജനരോഷം അണപൊട്ടിയൊഴുകി
Jul 21, 2015, 10:11 IST
കാസര്‍കോട്: (www.asargodvartha.com 21/07/2015) അഡൂര്‍ പള്ളങ്കോട് കൈവരിയില്ലാത്ത പാലത്തില്‍ നിന്നും പുഴയിലേക്ക് വീണ് എസ് ഐയെ കാണാതായ സംഭവത്തില്‍ ജനരോഷം ശക്തമാകുന്നു. പഞ്ചായത്ത് അധികൃതരുടെ ഭാഗത്തുനിന്നുള്ള ഗുരുതരമായ അനാസ്ഥയാണ് ഇങ്ങനെയൊരു ദുരന്തത്തിന് കാരണമെന്ന ആരോപണം ശക്തമാവുകയാണ്.
കുമ്പള പോലീസ് സ്‌റ്റേഷനിലെ അഡീഷണല്‍ എസ് ഐ നാരായണനായക് കൈവരിയില്ലാത്ത പാലത്തിലൂടെ ബൈക്കോടിച്ചുപോകുമ്പോഴാണ് കാലവര്‍ത്തില്‍ കുത്തിയൊലിക്കുന്ന പുഴയിലേക്ക് വീണത്. ഇക്കഴിഞ്ഞ ശനിയാഴ്ച ഉച്ചയോടെയാണ് നാരായണനായകിനെ ഒഴുക്കില്‍പെട്ട് കാണാതായത്. മുങ്ങല്‍ വിദഗ്ധരുടെ സഹായത്തോടെ നാല് ദിവസമായി ഫയര്‍ഫോഴ്‌സും പോലീസും പുഴയില്‍ തിരച്ചില്‍ തുടരുകയാണെങ്കിലും നാരായണനായകിനെ ഇതുവരെകണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
സംഭവം നടന്ന് രണ്ട് ദിവസം കഴിഞ്ഞാണ് പഞ്ചായത്ത് പ്രസിഡണ്ട് ഗീതയും വൈസ് പ്രസിഡണ്ട് ചന്ദ്രശേഖരനും അഡീഷണല്‍ എസ് ഐ ഒഴുക്കില്‍പ്പെട്ട സ്ഥലത്തെത്തിയത്. പ്രകോപിതരായ നാട്ടുകാര്‍ പഞ്ചായത്ത് പ്രസിഡണ്ടിനെയും വൈസ് പ്രസിഡണ്ടിനെയും തടയുകയും ഇവര്‍ സഞ്ചരിച്ച ജീപ്പിന്റെ കാറ്റഴിച്ചുവിടുകയും ചെയ്തു.
അപകടഭീതി നിലനില്‍ക്കുന്നതിനാല്‍ പള്ളങ്കോട് പാലത്തിന് കൈവരി നിര്‍മ്മിക്കണമെന്ന് നാട്ടുകാര്‍ നിരവധി തവണ പഞ്ചായത്ത് അധികാരികളോട് ആവശ്യപ്പെട്ടിരുന്നു. കൈവരിയില്ലാത്ത പാലമാണ് എസ് ഐ ഒഴുക്കില്‍പ്പെടാന്‍ കാരണമെന്നും ഇതിന്റെ ഉത്തരവാദിത്വം പഞ്ചായത്തിനാണെന്നും നാട്ടുകാര്‍ ആരോപിച്ചു. സംഘര്‍ഷാവസ്ഥ ഉടലെടുത്തതോടെ ആദൂര്‍ എസ് ഐ ദയാനന്ദന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് സ്ഥിതിഗതികള്‍ ശാന്തമാക്കിയത്.

Keywords: Panchayath President, Additional SI, Drowned, Vehicle