city-gold-ad-for-blogger

പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയുടെ തിരോധാനം; നിഗൂഢത കണ്ടെത്താന്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി

കാസര്‍കോട്: സ്‌കൂളില്‍ പോകുന്നുവെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ വിദ്യാര്‍ത്ഥിനിയെ കാണാതാവുകയും ഒടുവില്‍ ദുരൂഹ സാഹചര്യത്തില്‍ കണ്ടെത്തുകയും ചെയ്ത  സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. പെണ്‍കുട്ടി ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് പെണ്‍കുട്ടി പോലീസിനോട് പറഞ്ഞ കാര്യത്തില്‍ വാസ്തവമുണ്ടോ എന്നറിയാനായി പെണ്‍കുട്ടിയെ കൗണ്‍സലിംഗ് നടത്താനുള്ള തയ്യാറെടുപ്പിലാണ് പോലീസ്.

ബദിയഡുക്ക നെല്ലിക്കട്ടയിലെ പെണ്‍കുട്ടിയാണ് ആശുപത്രിയില്‍ കഴിയുന്നത്. ഫെബ്രുവരി 26 നാണ് പെണ്‍കുട്ടിയെ കാണാതായത്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ പിതാവ് ബദിയഡുക്ക പോലീസ് സ്‌റ്റേഷനില്‍ നല്‍കിയ പരാതിയില്‍ പോലീസ് അന്വേഷിക്കുന്നതിനിടയിലാണ് വെള്ളിയാഴ്ച വളരെ നാടകീയമായി പെണ്‍കുട്ടി വീട്ടില്‍ തിരിച്ചെത്തിയത്.

സ്‌കൂളിലേക്ക് നടന്നുപോവുകയായിരുന്ന തന്നെ കുറ്റിക്കാട്ടിലേക്ക് ചിലര്‍ കൊണ്ടുപോവുകയായിരുന്നുവെന്നാണ് പെണ്‍കുട്ടി പോലീസിനോട് പറഞ്ഞത്. തുടര്‍ന്ന് പെണ്‍കുട്ടിയെ ബദിയഡുക്ക ജനറല്‍ ആശുപത്രിയിലെത്തിച്ച് വിദഗ്ദമായ പരിശോധന നടത്തി. എന്നാല്‍ പെണ്‍കുട്ടി പീഡനത്തിനിരയായിട്ടില്ലെന്നാണ് ഡോക്ടര്‍മാര്‍ നല്‍കിയ റിപോര്‍ട്ട്.

എന്നാല്‍ തന്നെ തട്ടിക്കൊണ്ടുപോയെന്നാണ് പെണ്‍കുട്ടി ആവര്‍ത്തിച്ചു പറയുന്നത്. രണ്ടു ജോഡി സ്ത്രീ- പുരുഷന്‍മാരാണ്  തട്ടിക്കൊണ്ടുപോയതെന്നും പെണ്‍കുട്ടി പറയുന്നു. ഈ മൊഴിയെ വിശ്വസിക്കുന്ന വിധത്തിലുള്ള തെളിവുകളും പെണ്‍കുട്ടിയുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ പോലീസ് കണ്ടെത്തി.

പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയുടെ തിരോധാനം; നിഗൂഢത കണ്ടെത്താന്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിഅതേസമയം പെണ്‍കുട്ടി തട്ടിക്കൊണ്ടുപോയതായുള്ള മൊഴി ആവര്‍ത്തിക്കുന്നതിനാല്‍ തട്ടിക്കൊണ്ടുപോകലിനുള്ള വകുപ്പ് ചേര്‍ത്ത് കേസെടുത്ത് അന്വേഷിക്കാനാണ് ബദിയഡുക്ക പോലീസിന്  ഉന്നതങ്ങളില്‍ നിന്നും ലഭിച്ച നിര്‍ദേശം.

Related news:
കാണാതായ വിദ്യാര്‍ത്ഥിനിയെ ദുരൂഹ സാഹചര്യത്തില്‍ അവശനിലയില്‍ കണ്ടെത്തി

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords:  Malayalam News, Kasaragod, Missing, Student, Police, Investigation, Fast, school, House, hospital, Badiyadukka, Nellikatta

Advertisement:

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia