കാസര്‍കോട്ടു നിന്നും കാണാതായ 16 കാരിയെ കാഞ്ഞങ്ങാട്ടെ കാമുകന്റെ ബന്ധുവീട്ടില്‍ കണ്ടെത്തി; പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് കണ്ണൂരിലെ യുവാവിനെതിരെ പോക്‌സോ പ്രകാരം കേസെടുത്തു
Jan 16, 2019, 22:52 IST
കാസര്‍കോട്: (www.kasargodvartha.com 16.01.2019) കാസര്‍കോട്ടു നിന്നും കഴിഞ്ഞ ദിവസം കാണാതായ 16 കാരിയായ വിദ്യാര്‍ത്ഥിനിയെ കാഞ്ഞങ്ങാട്ടെ കാമുകന്റെ ബന്ധുവീട്ടില്‍ നിന്നും പോലീസ് കണ്ടെത്തി. ഒമ്പതാം ക്ലാസ് മുതല്‍ പെണ്‍കുട്ടിയുമായി പ്രണയം നടിച്ച് പീഡിപ്പിച്ചുവന്ന കാമുകനെതിരെ വിദ്യാനഗര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസമാണ് കാസര്‍കോട്ടെ ഒരു വിദ്യാലയത്തില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിനിയെ കാണാതായത്. സംഭവത്തില്‍ വിദ്യാനഗര്‍ പോലീസ് ബന്ധുക്കളുടെ പരാതിയില്‍ മിസ്സിംഗിന് കേസെടുത്ത് അന്വേഷണം നടത്തിവരുന്നതിനിടയിലാണ് കണ്ണൂരിലെ യുവാവിന്റെ ബന്ധുവീട്ടില്‍ നിന്നും പെണ്‍കുട്ടിയെ കണ്ടെത്തിയത്.
പെണ്‍കുട്ടിയില്‍ നിന്നും പോലീസ് മൊഴിയെടുത്തതോടെയാണ് പീഡിപ്പിച്ചുവന്നിരുന്നതായി വ്യക്തമായത്. ഇതോടെയാണ് 22 കാരനായ കാമുകനെതിരെ പോലീസ് പോക്‌സോ അനുസരിച്ച് കേസെടുത്തത്. പെണ്‍കുട്ടിയെ കോടതിയില്‍ ഹാജരാക്കി ബന്ധുക്കള്‍ക്കൊപ്പം വിട്ടയച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kanhangad, Case, Missing, Love, News, Missing minor girl found from Lover's house; POCSO case registered