ഭാര്യയോട് പിണങ്ങി 2 വര്‍ഷം മുമ്പ് നാടുവിട്ട യുവാവ് തിരിച്ചെത്തി; കോടതിയില്‍ നിന്നും സുഹൃത്തിനൊപ്പം പോയി
Apr 23, 2015, 14:11 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 23/04/2015) രണ്ട് വര്‍ഷം മുമ്പ് ഭാര്യയോട് പിണങ്ങി നാടുവിട്ട യുവാവ് നാട്ടില്‍ തിരിച്ചെത്തി. മംഗളൂരു സ്വദേശിയായ മുത്തുസ്വാമിയുടെ മകനും പെയിന്റിംഗ് തൊഴിലാളിയുമായ രവിചന്ദ്രനാണ് (35) കഴിഞ്ഞ ദിവസം അമ്പലത്തറ പോലീസില്‍ ഹാജരായത്.
2013 ആഗസ്റ്റ് 15 നാണ് രവിചന്ദ്രന്‍ പുല്ലൂര്‍ കേളോത്തെ ഭാര്യാ വീട്ടില്‍ താമസിച്ചുവരുന്നതിനിടെ നാടുവിട്ടത്. ബന്ധുവീടുകളിലും മറ്റും തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഇതേതുടര്‍ന്ന് ഭാര്യ വിനീത അമ്പലത്തറ പോലീസില്‍ പരാതി നല്‍കിയിരുന്നു.
അമ്പലത്തറ പോലീസില്‍ ഹാജരായ രവിചന്ദ്രന്‍ താന്‍ ഭാര്യയോട് പിണങ്ങിയാണ് നാടുവിട്ടതെന്നും മംഗളൂരു മുര്‍ഷെഡ്ഡൈയില്‍ ജോലിചെയ്തുവരികയായിരുന്നുവെന്നും തന്റെ തിരോധാനം സംബന്ധിച്ച് കേസുള്ളതിനാലാണ് സ്റ്റേഷനില്‍ ഹാജരായതെന്നും മൊഴിനല്‍കി. തുടര്‍ന്ന് ഇയാളെ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് (ഒന്ന്) കോടതിയില്‍ ഹാജരാക്കി.
സുഹൃത്തും കൂടെ ജോലിചെയ്യുന്ന ആളുമായ ശിവനഗറിലെ പുരുഷോത്തമനോടൊപ്പം പോകാനാണ് ആഗ്രഹിക്കുന്നതെന്നും ഭാര്യക്കൊപ്പം താമസിക്കാന്‍ താല്‍പ്പര്യമില്ലെന്നും രവിചന്ദ്രന്‍ കോടതിയെ അറിയിച്ചു. ഇതേ തുടര്‍ന്ന് യുവാവിനെ കോടതി സ്വന്തം ഇഷ്ടത്തിന് വിട്ടു.

Keywords : Kasaragod, Kerala, Youth, Court, Friend, Police, Complaint, Ravichandran.