രണ്ട് വര്‍ഷം മുമ്പ് വീടുവിട്ട വൃദ്ധനെ സ്‌നേഹാലയത്തില്‍ കണ്ടെത്തി
Sep 24, 2016, 09:36 IST
ചെറുവത്തൂര്‍: (www.kasrgodvartha.com 24/09/2016) രണ്ട് വര്‍ഷം മുമ്പ് വീട് വിട്ട വൃദ്ധനെ അമ്പലത്തറ സ്‌നേഹാലയത്തില്‍ കണ്ടെത്തി. ചെറുവത്തൂര്‍ കുട്ടമത്ത് മഠത്തില്‍ വീട്ടില്‍ നാരായണന്‍ നായരെയാണ് (60) സ്‌നേഹാലയത്തില്‍ കണ്ടെത്തിയത്.
അവിവാഹിതനായ നാരായണന്‍ നായര്‍ വീട്ടില്‍ നിന്നും ആരോടും പറയാതെയാണ് വീട് വിട്ടത്. ബന്ധുക്കളുടെ വീടുകളിലും മറ്റ് പുണ്യസ്ഥലങ്ങളിലും വീട്ടുകാര്‍ അന്വേഷണം നടത്തിയെങ്കിലും യാതൊരു വിവരവും ഉണ്ടായില്ല. തുടര്‍ന്ന് ജേഷ്ഠന്‍ കുഞ്ഞമ്പു നായര്‍ ചന്തേര പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.
പോലീസ് അന്വേഷണം നടത്തികൊണ്ടിരിക്കുന്നതിനിടയിലാണ് നാരായണന്‍ നായര്‍ അമ്പലത്തറ സ്‌നേഹാലയത്തില്‍ ഉണ്ടെന്ന വിവരം ലഭിച്ചത്.
Keywords: Kasaragod, Kerala, Cheruvathur, Narayanan Nayar, Unmarried, House, Relatives, Inquiry, Police, Police Station,