city-gold-ad-for-blogger

ഒരു വര്‍ഷം മുമ്പ് കാണാതായ മുന്‍ എം.എല്‍.എയുടെ മകനെ മേല്‍പറമ്പില്‍ കണ്ടെത്തി

മേല്‍പറമ്പ്:(www.kasargodvartha.com 20.12.2014) ഒരു വര്‍ഷം മുമ്പ് കാണാതായ കര്‍ണാടക മുന്‍ എം.എല്‍.എയുടെ മകനെ മേല്‍പറമ്പില്‍ കണ്ടെത്തി. ബാംഗ്ലൂര്‍ മഹാദേവപുരം നിയമസഭ മണ്ഡലത്തിലെ മുന്‍ ജനതാദള്‍ എം.എല്‍.എ നാഗരാജിന്റെ മകന്‍ കാര്‍ത്തികി (24) നെയാണ് മേല്‍പറമ്പില്‍ വെച്ച് അലഞ്ഞു തിരിയുന്നതിനിടെ കണ്ടെത്തിയത്.

മേല്‍പറമ്പിലെ ഒരു ഹോട്ടലില്‍ യുവാക്കള്‍ ഭക്ഷണം കഴിക്കുന്നതിനിടെ അവിടെയെത്തിയ കാര്‍ത്തിക് യുവാക്കളോട് ഭക്ഷണം ആവശ്യപ്പെടുകയായിരുന്നു. യുവാക്കള്‍ ഭക്ഷണം വാങ്ങി നല്‍കിയ ശേഷം കൂടുതല്‍ കാര്യങ്ങള്‍ ചോദിച്ചപ്പോള്‍ ഒരു മൊബൈല്‍ നമ്പര്‍ മാത്രം പറഞ്ഞു കൊടുത്തു.

ഈ നമ്പറില്‍ യുവാക്കള്‍ ബന്ധപ്പെട്ടപ്പോള്‍ ഒരു വര്‍ഷം മുമ്പ് കാണാതായ മുന്‍ എം.എല്‍.എയുടെ മകന്‍ കാര്‍ത്തികാണെന്നും കാര്‍ത്തികിനെ തൊട്ടടുത്ത പോലീസ് സ്‌റ്റേഷനില്‍ ഏല്‍പിക്കണമെന്നും വീട്ടുകാര്‍ അറിയിക്കുകയായിരുന്നു.

യുവാവിനെ കുളിപ്പിച്ചു വൃത്തിയാക്കിയ ശേഷം സാമൂഹ്യ പ്രവര്‍ത്തകരും മേല്‍പറമ്പിലെ യുവാക്കളുമായ അബ്ദുര്‍ റഹ് മാന്‍ തുരുത്തി, ഹസന്‍ കുട്ടി, ഫസല്‍ റഹ് മാന്‍ എന്നിവരുടെ നേതൃത്വത്തില്‍ ബേക്കല്‍ പോലീസിന് കൈമാറി.

എം.ബി.എ ബിരുദധാരിയായ കാര്‍ത്തിക് മാനസിക അസ്വാസ്ഥ്യമുണ്ടായതിനെ തുടര്‍ന്ന് രണ്ട് മാസം ചികിത്സയിലായിരുന്നു. പിന്നീടാണ് വീടുവിട്ടത്. ബാംഗ്ലൂരിലെ വ്യവസായിയായ സഹോദരന്‍ വിജയും കുടുംബാംഗങ്ങളും ബേക്കലിലെത്തി പോലീസില്‍ നിന്നും കാര്‍ത്തികിനെ ബാംഗ്ലൂരിലേക്ക് കൂട്ടിക്കൊണ്ടു പോയി.
ഒരു വര്‍ഷം മുമ്പ് കാണാതായ മുന്‍ എം.എല്‍.എയുടെ മകനെ മേല്‍പറമ്പില്‍ കണ്ടെത്തി

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
അസ്‌ന തുള്ളിച്ചാടി നടക്കുമ്പോഴും അബ്ദുല്ലയുടെ മനസ്സില്‍ കനലെരിയുന്നു, ഭാര്യയെ ചികിത്സിക്കാന്‍ ആരു സഹായിക്കും?

Keywords:  Melparamba, kasaragod, Kerala, Missing, Police, MLA, Bekal, Karthik, Bangalore

Advertisement:

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia