city-gold-ad-for-blogger
Aster MIMS 10/10/2023

ഒരാഴ്ച മുമ്പ് കാണാതായ വ്യാപാരിയെ യൂത്ത് ലീഗ് സമ്മേളന സ്ഥലത്ത് പോലീസ് കണ്ടെത്തി

ഉപ്പള: (www.kasargodvartha.com 24/04/2015) ബേവിഞ്ചയില്‍ നിന്നും ഒരാഴ്ച മുമ്പ് കാണാതായ വ്യാപാരിയെ യൂത്ത് ലീഗിന്റെ യുവ കേരള യാത്ര സമാപന സമ്മേളനം നടക്കുന്ന ഉപ്പളയില്‍ കണ്ടെത്തി. ബേവിഞ്ചയില്‍ അനാദിക്കട നടത്തുന്ന ന്യൂബേവിഞ്ചയിലെ കുന്നില്‍ ജലീലി (38) നെയാണ് കാസര്‍കോട് ഡിവൈഎസ്പി ടി.പി രഞ്ജിത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സമ്മേളന സ്ഥലത്ത് വെച്ച് കണ്ടെത്തിയത്.

കാണാതായതുമായി ബന്ധപ്പെട്ട് കേസ് നിലനില്‍ക്കുന്നതിനാല്‍ ജലീലിനെ വിദ്യാനഗര്‍ പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോകും. ഇക്കഴിഞ്ഞ ഏപ്രില്‍ 17ന് പുലര്‍ച്ചെ പള്ളയിലേക്ക് സുബ്ഹി നമസ്‌കാരത്തിനായി പോയ ജലീല്‍ പിന്നീട് വീട്ടില്‍ തിരിച്ചെത്തിയില്ല. ബന്ധുക്കളുടെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷിച്ചെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.

താന്‍ ഉള്ളാള്‍ ഉറൂസിന് പോയതാണെന്നും ഒരാഴ്ചയായി അവിടെ തന്നെയായിരുന്നുവെന്നുമാണ് ജലീല്‍ പോലീസിന് മൊഴി നല്‍കിയത്. ഉപ്പളയില്‍ യൂത്ത് ലീഗിന്റെ സമ്മേളനം നടക്കുന്ന വിവരമറിഞ്ഞാണ് അവിടെയെത്തിയത്. ഇതുകഴിഞ്ഞ് വീണ്ടും ഉള്ളാള്‍ ഉറൂസ് സ്ഥലത്തേക്ക് തന്നെ പോയി 26ന് ഉറൂസ് സമാപിച്ച ശേഷം വീട്ടിലേക്ക് മടങ്ങാനായിരുന്നു തീരുമാനമെന്നാണ് ജലീല്‍ വ്യക്തമാക്കിയതെന്ന് ഡിവൈഎസ്പി ടിപി രഞ്ജിത്ത് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

ഒരാഴ്ച മുമ്പ് കാണാതായ വ്യാപാരിയെ യൂത്ത് ലീഗ് സമ്മേളന സ്ഥലത്ത് പോലീസ് കണ്ടെത്തി

Related News: 
ബേവിഞ്ചയിലെ വ്യാപാരിയുടെ തിരോധാനം; പോലീസ് ഇരുട്ടില്‍ തപ്പുന്നു, സി.സി.ടി.വിയിലും തെളിവില്ല

സുബ്ഹി നമസ്‌കാരത്തിന് പള്ളിയിലേക്ക് പോയ വ്യാപാരിയെ കാണാതായി

Keywords : Uppala, Kasaragod, Kerala, Youth, Police, DYSP, Jaleel Bevinja, Missing man found in conference place. 

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL