വീടുവിട്ട മൂന്ന് മക്കളുടെ മാതാവായ യുവതിയേയും പന്തല്‍ ജീവനക്കാരനേയും ഇരിഞ്ഞാലക്കുടയില്‍ കണ്ടെത്തി; കോടതിയില്‍ ഹാജരാക്കിയ യുവതി കാമുകനൊപ്പം പോയി
Mar 15, 2017, 09:27 IST
തൃക്കരിപ്പൂര്‍: (www.kasargodvartha.com 15/03/2017) ഇക്കഴിഞ്ഞ മാര്‍ച്ച് ആറിന് പന്തല്‍ ജീവനക്കാരനായ യുവാവിനോടൊപ്പം വീടുവിട്ട മൂന്ന് മക്കളുടെ മാതാവായ യുവതിയേയും കാമുകനേയും ഇരിഞ്ഞാലക്കുടയില്‍ കണ്ടെത്തി. കോടതിയില്‍ ഹാജരാക്കിയ യുവതി ഭര്‍ത്താവിനേയും മക്കളേയും തള്ളി കാമുകനൊപ്പം പോയി.
തൃക്കരിപ്പൂര്‍ മെട്ടമ്മല്‍ പറയങ്ങാനത്തെ മനോജിന്റെ ഭാര്യ മിനി (40) യാണ് കോടതിയില്‍നിന്നും കാമുകനൊപ്പം പോയത്. ഇരുവരേയും ഇരിഞ്ഞാലക്കുട അഴൂരില്‍വെച്ചാണ് ചന്തേര അഡീഷണല്‍ എസ് ഐ എം രാജന്‍, സിവില്‍ പോലീസ് ഓഫീസര്‍ രതീഷ്, വനിതാ സിവില്‍പോലീസ് ഓഫീസര്‍ ശാന്ത എന്നിവരുടെ നേതൃത്വത്തില്‍ കണ്ടെത്തിയത്. യുവതിയേയും കാമുകനായ ചെറുവത്തൂര്‍ കൈതക്കാട്ടെ പന്തല്‍ ജീവനക്കാരനായ ബാബു(45)വിനേയും കോടതിയില്‍ ഹാജരാക്കുകയായിരുന്നു.
സൈബര്‍സെല്ലിന്റെ സഹായത്തോടെയാണ് ഇവരെ കണ്ടെത്തിയത്. മിനിയുടെ ഭര്‍ത്താവ് മനോജിന്റെ പരാതിയിലാണ് ചന്തേര പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവന്നത്. മൂന്ന് മക്കളുടെ മാതാവായ യുവതിയാണ് രണ്ട് മക്കളുടെ പിതാവായ ബാബുവിനോടൊപ്പം വീടുവിട്ടത്. ഒരു വിവാഹത്തില്‍ പങ്കെടുക്കാന്‍ പോകുന്നുവെന്ന്പറഞ്ഞാണ് മിനി വിട്ടില്‍നിന്നും പോയത്. പോകുമ്പോള്‍ ഭര്‍തൃ മാതാവിനോട് വിവാഹത്തിന് അണിയാനായി സ്വര്‍ണമാലയും വാങ്ങിയിരുന്നതായി മനോജിന്റെ പരാതിയില്‍ വ്യക്തമാക്കിയിരുന്നു.
Rletad News:
മൂന്ന് മക്കളുടെ മാതാവായ യുവതി പന്തല്‍ ജീവനക്കാരനായ യുവാവിനോടൊപ്പം വീടുവിട്ടു; യുവതി പോയത് അമ്മായി അമ്മയുടെ മാലയും വാങ്ങിക്കൊണ്ട്
Keywords: Kasaragod, Love, Housewife, Found, Missing housewife and lover found in Irinjalakuda