പയസ്വിനി പുഴയില്‍ ഒഴുക്കില്‍പെട്ട് കാണാതായ വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തി
Aug 3, 2014, 12:07 IST
കാസര്‍കോട്: (www.kasargodvartha.com 03.08.2014) പയസ്വിനി പുഴയില്‍ കുണ്ടംകുഴി പാണ്ടിക്കണ്ടത്ത് ഒഴുക്കില്‍ പെട്ട് കാണാതായ വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തി. പാണ്ടിക്കണ്ടത്തെ കുഞ്ഞിരാമന്റെ ഭാര്യ ശാരദ (50) യുടെ മൃതദേഹമാണ് ഞായറാഴ്ച രാവിലെ 10 മണിയോടെ ഒഴുക്കില്‍ പെട്ട സ്ഥലത്തിന് അല്പം താഴെ പുഴയില്‍ കണ്ടെത്തിയത്.
വെള്ളിയാഴ്ച രാത്രി 11.30 മണിയോടെയാണ് ശാരദയെ ഒഴുക്കില്‍പെട്ട്് കാണാതായത്. സ്വന്തം വീട്ടില്‍ നിന്ന് തറവാട്ട് വീട്ടിലേക്ക് പോകുമ്പോഴായിരുന്നു ഒഴുക്കില്‍ പെട്ടത്. നാട്ടുകാരും കുറ്റിക്കോലില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സും അപ്പോള്‍ മുതല്‍ തിരച്ചില്‍ നടത്തി വരികയായിരുന്നു. ഫയര്‍ഫോഴ്‌സ് ശനിയാഴ്ച രാത്രി 11 മണിവരെ തിരച്ചില്‍ നടത്തി തിരിച്ച് പോയി. ഞായറാഴ്ച രാവിലെ നാട്ടുകാരാണ് മൃതദേഹം കണ്ടെത്തിയത്.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ബേഡകം പോലീസ് മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി. ഉച്ചയോടെ പോസ്റ്റ് മോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. സംസ്‌കാരം തിങ്കളാഴ്ച നടത്തും. മക്കള്‍: നിര്‍മല, കമല, പ്രസാദ്, രതീഷ്. മരുമക്കള്‍: രവി, ഭാസ്‌കരന്‍, പ്രസീത.
Also Read:
ഞാന്‍ ഏകാധിപതിയായിരുന്നുവെങ്കില്‍ ഒന്നാംക്ലാസില്‍ ഗീത നിര്‍ബന്ധമാക്കുമായിരുന്നു: സുപ്രീം കോടതി ജഡ്ജ്
Keywords: Drown, Kundamkuzhi, Manjeshwaram, Kasaragod, Kerala, Kuttikol. Dead body found, River, Missing house wife's dead body found.
Advertisement: